മെസിയുടെ പേരിലെ തട്ടിപ്പ്; അഗസ്റ്റിൻ സഹോദരന്മാരുടെ വീട്ടിലും ഓഫീസിലും പുലർച്ചെ മുതൽ പരിശേധന

കൊച്ചി: ഫുട്ബോൾ ഇതിഹാസം മെസിയുടെ പേരിലെ തട്ടിപ്പിൽ കൊച്ചിയിലും വയനാട്ടിലും വ്യാപക പരിശോധനയുമായി എസ്ഐടി. ആന്റോ അഗസ്റ്റിന്റെ കൊച്ചിയിലെ ഫ്ലാറ്റ്, വയനാട്ടിലെ തറവാട് വീട്, റിപ്പോർട്ടർ ചാനൽ കൊച്ചി ഓഫീസ് എന്നിവിടങ്ങളിലാണ് ഒരേ സമയം പരിശോധന നടക്കുന്നത്. പുലർച്ചെ നാലിനാണ് പരിശോധന ആരംഭിച്ചത്.
അഞ്ച് സ്ഥലങ്ങളിലാണ് എസ്ഐടിയുടെ പരിശോധന. അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും ആർബിസിയുടെ ഓഫീസിലും വയനാട്ടിലെ കുടുംബ വീട്ടിലുമാണ് ഒരേസമയം പരിശോധന നടക്കുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്.
അർജന്റീന ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയെ കേരളത്തിലെത്തിക്കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ കേസിലാണ് എസ്ഐടി പരിശോധന. ഇന്ന് പുലർച്ചെ മുതലാണ് പരിശോധന നടക്കുന്നത്. എസ്ഐടി രൂപീകരിച്ച ശേഷം ഇതുവരെ പ്രത്യക്ഷത്തിൽ നടപടികൾ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് സ്പോൺസർഷിപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് അപ്രതീക്ഷിത റെയ്ഡ് നടക്കുന്നത്.




