24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ജിപിഎസ് കോളര്‍ കേരളത്തിലേക്ക് എത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഇന്ന് അസ്സമിലേക്ക് പുറപ്പെടും
Uncategorized

ജിപിഎസ് കോളര്‍ കേരളത്തിലേക്ക് എത്തിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഇന്ന് അസ്സമിലേക്ക് പുറപ്പെടും


അരിക്കൊമ്പന്‍ കാട്ടാനയെ പിടികൂടുമ്പോള്‍ ഘടിപ്പിക്കാനുള്ള ജിപിഎസ് കോളര്‍ കേരളത്തിലേക്ക് എത്തിക്കാന്‍ നിയോഗിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന്‍ ഇന്ന് അസ്സമിലേക്ക് പുറപ്പെടും. ഇന്നലെ വൈകിട്ട് ഇതിനുള്ള അനുമതി സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നല്‍കിയിരുന്നു. കോളര്‍ കൈമാറാന്‍ അസ്സം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ലഭിച്ചിരുന്നു. വ്യാഴാഴ്ചയോടെ കോളര്‍ എത്തിക്കാനാണ് സാധ്യത. അതിനു ശേഷം മോക്ക് ഡ്രില്‍, ദൗത്യം എന്നിവ നടത്തുന്നതിനുള്ള തീയതി തീരുമാനിക്കും.

പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ നെന്മാറ എംഎല്‍എ കെ ബാബു നല്‍കിയ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. പറമ്പിക്കുളത്തേക്ക് മാറ്റുവാനുള്ള ഉത്തരവ് പുന:പരിശോധിക്കണമെന്നാണ് ആവശ്യം. ഹൈക്കോടതി നിയോഗിച്ച അഞ്ചംഗ വിദഗ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ചിന്നക്കനാലില്‍ നിന്ന് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ്.

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് എത്തിക്കുന്നതില്‍ പ്രതിഷേധിച്ച് ഏപ്രില്‍ 17ന് നെല്ലിയാമ്പതിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈക്കോടതിയെ സമീപിക്കുന്നതിന്റെ സാധ്യതയും ആരായുന്നുണ്ട്.

Related posts

ഐടി പാർക്കുകളിൽ മദ്യ വിതരണത്തിന് തീരുമാനം; പുതിയ മദ്യനയം ഈയാഴ്ച.

Aswathi Kottiyoor

ഇന്ന് 7 മണിക്ക് ബിവറേജിന് പൂട്ട് വീഴും, 2 നാൾ സമ്പൂർണ ഡ്രൈഡേ, തുള്ളി മദ്യം കിട്ടില്ല! ബാറുകളടക്കം തുറക്കില്ല

Aswathi Kottiyoor

തമിഴ്നാട് ബിഎസ്‍പി അധ്യക്ഷന്‍റെ കൊലപാതകം; സംവിധായകന്‍ നെല്‍സണെ ചോദ്യം ചെയ്ത് പൊലീസ്

Aswathi Kottiyoor
WordPress Image Lightbox