21.6 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • പേവിഷ വാക്സീൻ: ഓർഡർ വീണ്ടും തള്ളി
Uncategorized

പേവിഷ വാക്സീൻ: ഓർഡർ വീണ്ടും തള്ളി


കോഴിക്കോട് ∙ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ഇക്വീൻ ആന്റി റേബീസ് വാക്സീൻ വാങ്ങാൻ നൽകിയ ഓർഡർ നിർമാണക്കമ്പനി വീണ്ടും തള്ളി. ഇതോടെ ഇക്വീൻ ആന്റി റേബീസ് ഇമ്യൂണോഗ്ലോബുലിൻ വാക്സീൻ സംഭരണം നീളുമെന്ന് ഉറപ്പായി.

ഞായറാഴ്ച തെറ്റുകൾ തിരുത്തി ഓർഡർ രണ്ടാമതും നൽകിയെങ്കിലും മാനേജിങ് ഡയറക്ടറോ ഫിനാൻസ് ഡയറക്ടറോ ഒപ്പിടാത്തതിനാൽ അംഗീകരിക്കാൻ കമ്പനി തയാറായില്ല. പ്രാഥമിക നടപടിക്രമങ്ങൾ പോലും പാലിക്കാതെ 7ന് തയാറാക്കി ആദ്യം നൽകിയ ഓർഡറിൽ വില തെറ്റായി രേഖപ്പെടുത്തിയിരുന്നതിനാൽ തള്ളിയിരുന്നു. സൗജന്യ പേവിഷ വാക്സീൻ സർക്കാർ ആശുപത്രികളിൽ ലഭ്യമാവാതെ ജനം നെട്ടോട്ടമോടുമ്പോഴാണ് ഓർഡർ നൽകുന്നതിലെ വീഴ്ചകൾ തുടരുന്നത്.

കാരുണ്യ ഫാർമസി വഴി മരുന്നു വാങ്ങുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ മുൻ മാനേജിങ് ഡയറക്ടർ നിശ്ചയിച്ചിരുന്നു. ഇതു പ്രകാരം സെയിൽസ് വിഭാഗത്തിൽ നിന്നുള്ള ഫയൽ മാനേജിങ് ഡയറക്ടർ അംഗീകരിച്ചതിനു ശേഷമാണ് ജനറൽ മാനേജർ ഒപ്പിടേണ്ടത്. ഫിനാൻസ് ഡയറക്ടറും കാണണം. ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള സംഭരണ ഓർഡറിൽ എംഡിയും ഫിനാ‍ൻസ് ഡയറക്ടറും ഒപ്പിടണം. ഈ നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് 96,438 വയ്‌ൽ വാക്സീൻ സംഭരിക്കാൻ 2.55 കോടിയുടെ ഓർഡർ നൽകിയത്.

ക്വട്ടേഷനും സംഭരണ ഓർഡറും തമ്മിൽ ബന്ധമില്ലാത്തതാണ് ഉന്നത ഉദ്യോഗസ്ഥരെ ഒപ്പിടുന്നതിൽ നിന്നു പിന്തിരിപ്പിക്കുന്നത് എന്നാണു സൂചന.

Related posts

കേന്ദ്രത്തിൽ നിന്ന് 4,000 കോടി; സംസ്ഥാനത്ത് ശമ്പളവും പെൻഷനും മുടങ്ങില്ല; ഓവർ ഡ്രൈഫ്റ്റിൽ നിന്ന് കരകയറി ട്രഷറി

Aswathi Kottiyoor

ഹണി ട്രാപ്പ് തന്നെ; ഫർഹാന സിദ്ദിഖിനെ ചുറ്റികകൊണ്ട്‌ തലക്കടിച്ചു, ആഷിഖ് നെഞ്ചിൽചവിട്ടി എല്ലുകൾ ഒടിച്ചു.

Aswathi Kottiyoor

തോട്ടം ജോലിക്കായി പുറത്തിറക്കി; കണ്ണുവെട്ടിച്ച് പ്രതി ജയില്‍ചാടി

Aswathi Kottiyoor
WordPress Image Lightbox