24.3 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • യുവതിയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചനിലയിൽ; ഭർത്താവ് ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം.
Uncategorized

യുവതിയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചനിലയിൽ; ഭർത്താവ് ആത്മഹത്യ ചെയ്തത് കഴിഞ്ഞ ദിവസം.


കാലടി (എറണാകുളം)∙ ചൊവ്വര പുറയാറിൽ അമ്മയും കുഞ്ഞും ട്രെയിൻ തട്ടി മരിച്ചനിലയിൽ. ചൊവ്വര എടനാട് നെടുമ്പിള്ളി വീട്ടിൽ ബാലകൃഷ്ണന്റെ മകൾ ഷീജ(36), ഒന്നര വയസ്സുള്ള ആദവ് കൃഷ്ണ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് രണ്ട് പേരുടെയും മൃതദേഹങ്ങൾ ട്രാക്കിന് സമീപം കണ്ടെത്തിയത്. നാട്ടുകാർ ഉടൻ പൊലീസിൽ വിവരം അറിയിച്ചു.

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഷീജയുടെ ഭർത്താവ് അരുൺകുമാർ ഏതാനും ദിവസം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. കുടുംബവഴക്കാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നെടുമ്പാശ്ശേരി പൊലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച്. മൃതദേഹങ്ങൾ ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

മഴ പെയ്താൽ വീടിന് ചുറ്റും വെള്ളക്കെട്ട്, തൃശൂരിൽ ദുരിതത്തിലായി വൃദ്ധ ദമ്പതികൾ

Aswathi Kottiyoor

40 ദിവസത്തെ അധ്വാനം പാഴായി, പിരിവെടുത്ത് തുടങ്ങിയ കൃഷി നശിപ്പിച്ചു, പരാതിയുമായി സ്ത്രീ സംഘം

Aswathi Kottiyoor

ലൂർദ്ദ് മാതാവിന്റെ ഊട്ടുതിരുന്നാളായിരുന്നു, സായാഹ്നം ചെലവഴിക്കാൻ കഴിഞ്ഞതിൻ്റെ ധന്യത’; പോസ്റ്റുമായി സുനിൽകുമാർ

Aswathi Kottiyoor
WordPress Image Lightbox