24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *വിഷു: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 31 പ്രത്യേക സര്‍വീസുകൾ*
Kerala

*വിഷു: കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് 31 പ്രത്യേക സര്‍വീസുകൾ*

വിഷുവിന് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കര്‍ണാടക ആര്‍ടിസി 31 പ്രത്യേക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 12 മുതല്‍ 14 വരെയുള്ള ദിവസങ്ങളിലാണ് കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പ്രത്യേക സര്‍വീസുകളുണ്ടാകുക. 13-നുമാത്രം 23 സര്‍വീസുകള്‍ നടത്തും. ആകെ സര്‍വീസുകളില്‍ 19 എണ്ണവും ഐരാവത് ക്ലബ് ക്ലാസ് ബസുകളാണ്.

കേരള ആര്‍ടിസിയും വിഷുവിനോടനുബന്ധിച്ച് പ്രത്യേക ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. കണ്ണൂര്‍, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസ്. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ച് കൂടുതല്‍ ബസുകള്‍ പ്രഖ്യാപിക്കുമെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.

അതേസമയം, ഈസ്റ്റര്‍, വിഷു, ഈദുല്‍ ഫിത്തര്‍ എന്നിവയോടനുബന്ധിച്ച് പ്രത്യേക തീവണ്ടി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മലയാളി സംഘടനകള്‍ റെയില്‍വേയ്ക്ക് നിവേദനം നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടായിട്ടില്ല.

*കര്‍ണാടകയില്‍ നിന്നുള്ള സര്‍വീസുകള്‍*

ഏപ്രില്‍ 12: ബെംഗളൂരു-എറണാകുളം-രാത്രി 8.39- ഐരാവത് ക്ലബ് ക്ലാസ്, തൃശ്ശൂര്‍-രാത്രി 9.03 ഐരാവത് ക്ലബ് ക്ലാസ്, പാലക്കാട്-9.49-ഐരാവത് ക്ലബ് ക്ലാസ്, കണ്ണൂര്‍-9.10-ഐരാവത്, 9.57- രാജഹംസ, കോട്ടയം-7.43 ഐരാവത് ക്ലബ് ക്ലാസ്, കോഴിക്കോട്-9.10- ഐരാവത് ക്ലബ് ക്ലാസ്.
Short news kannur
ഏപ്രില്‍ 13: ബെംഗളൂരു-എറണാകുളം-8.38, 8.39, 8.48-ഐരാവത് ക്ലബ് ക്ലാസ്. തൃശ്ശൂര്‍-9.03, 9.18, 9.28- ഐരാവത് ക്ലബ് ക്ലാസ്, 9.24-എസി സ്ലീപ്പര്‍. പാലക്കാട്-9.16, 9.49, 9.50, 10.10- ഐരാവത് ക്ലബ് ക്ലാസ്. കോട്ടയം-7.52, 8.21-ഐരാവത് ക്ലബ് ക്ലാസ്. കണ്ണൂര്‍- 9.13, 9.30, 9.32, 9.41 (ഐരാവത്), 9.04, 9.27, 9.34 (രാജഹംസ). കോഴിക്കോട്- 9.29, 9.48 -(ഐരാവത് ക്ലബ് ക്ലാസ്), 9.31- രാജഹംസ.

ഏപ്രില്‍ 14: ബെംഗളൂരു- മൂന്നാര്‍-9.11- (നോണ്‍ എസി സ്ലീപ്പര്‍)

Related posts

വനം ഓഫീസുകൾ ജനസൗഹാർദ്ദമാകണം: മന്ത്രി എ കെ ശശീന്ദ്രൻ

Aswathi Kottiyoor

കേരളത്തില്‍ 42,154 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല, ജനങ്ങളിലാണ് വിശ്വാസം’: ജെയ്ക് സി തോമസ്

Aswathi Kottiyoor
WordPress Image Lightbox