23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സംരംഭകവര്‍ഷം 2.0 ഉദ്‌ഘാടനം ഇന്ന്‌ ; നവസംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാൻ ‘മിഷൻ 1000’ പദ്ധതി
Kerala

സംരംഭകവര്‍ഷം 2.0 ഉദ്‌ഘാടനം ഇന്ന്‌ ; നവസംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാൻ ‘മിഷൻ 1000’ പദ്ധതി

സംസ്ഥാന വ്യവസായവകുപ്പ്‌ 2023––24 സാമ്പത്തികവർഷം നടപ്പാക്കുന്ന ‘സംരംഭകവർഷം 2.0’ പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്യും. രാവിലെ 10ന്‌ എറണാകുളം കലൂർ ഗോകുലം പാർക്ക് കൺവൻഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ വ്യവസായമന്ത്രി പി രാജീവ് അധ്യക്ഷനാകും.

2022-–-23 സാമ്പത്തികവർഷം സംസ്ഥാന സർക്കാർ സംരംഭകവർഷമായി പ്രഖ്യാപിച്ച്‌, ഒരുലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യം കൈവരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംരംഭകവർഷം 2.0 ആരംഭിക്കുന്നത്‌
2022–-23 സംരംഭകവർഷത്തിന്റെ ഭാഗമായി ആരംഭിച്ച നവസംരംഭങ്ങളുടെ സുസ്ഥിരത ഉറപ്പാക്കാനുള്ള ‘മിഷൻ 1000’ പദ്ധതിയും മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും. സംരംഭങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കാനുള്ള സെൽഫി പോയിന്റ്‌, വീഡിയോ ചാനൽ തുടങ്ങിയവയും ഉദ്ഘാടനം ചെയ്യും. ‘മിഷൻ 1000’ പദ്ധതി പോർട്ടൽ ധനമന്ത്രി കെ എൻ ബാലഗോപാലും സെൽഫി പോയിന്റ് തദ്ദേശമന്ത്രി എം ബി രാജേഷും ഉദ്‌ഘാടനം ചെയ്യും. സംരംഭകസംഗമവും ഉണ്ടാകും. അഞ്ഞൂറിലേറെ സംരംഭകർ പങ്കെടുക്കും.

Related posts

ദുബായ്‌ ജൈടെക്‌സ്‌: കേരള സ്റ്റാർട്ടപ്പുകൾക്ക്‌ 130 കോടിയുടെ ബിസിനസ്‌

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിയുടെ ചട്ടങ്ങൾ കർശനമാക്കുന്നു; ജോലി പൂർത്തിയാക്കിയില്ലെങ്കിൽ കൂലി കുറയും

Aswathi Kottiyoor

ലൈഫ് ഭവന പദ്ധതി അടിയന്തിര സ്വഭാവത്തിൽ ഏറ്റെടുക്കണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox