26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ഗുരുവായൂർ അമ്പലത്തിൽ ഇനി രാത്രിയും വിവാഹങ്ങൾ
Kerala

ഗുരുവായൂർ അമ്പലത്തിൽ ഇനി രാത്രിയും വിവാഹങ്ങൾ

ഗുരുവായൂർ ∙ ക്ഷേത്രത്തിന് മുന്നിലെ വിവാഹമണ്ഡപങ്ങളിൽ രാത്രിയും വിവാഹങ്ങൾ നടത്താൻ ദേവസ്വം ഭരണസമിതിയോഗം അനുമതി നൽകി. രാത്രി 9 മണിയോടെ ശീവേലിക്കു പുറത്തേക്ക് എഴുന്നള്ളിക്കുന്നതുവരെയാണു രാത്രി നട തുറന്നിരിക്കുന്നത്. നട അടച്ചിരിക്കുന്ന സമയത്തു വിവാഹം പതിവില്ല. ഇപ്പോൾ പുലർച്ചെ 5 മുതൽ ഉച്ചപ്പൂജ കഴിഞ്ഞ് നട അടയ്ക്കുന്ന 1.30 വരെയാണ് വിവാഹങ്ങൾ നടക്കുന്നത്. വൈകിട്ടും രാത്രിയും വിവാഹം പതിവില്ല._ നായർ സമാജം ജനറൽ കൺവീനർ വി.അച്യുതക്കുറുപ്പ്, മകന്റെ വിവാഹം ക്ഷേത്രത്തിനു മുന്നിൽ വൈകിട്ട് നടത്താൻ അനുമതിക്കായി ദേവസ്വത്തിന് 2022 ഡിസംബറിൽ അപേക്ഷ നൽകിയിരുന്നു. ദേവസ്വം ഇത് അംഗീകരിക്കുകയും ആ മാസം 19ന് വൈകിട്ട് 5ന് വിവാഹം നടക്കുകയും ചെയ്തു. ഇതാണ് രാത്രിയും വിവാഹം നടത്താൻ ദേവസ്വത്തെ പ്രേരിപ്പിച്ചത്.

Related posts

ഇന്ന്‌ മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും കൊച്ചിക്ക്‌ ഇനി ബിനാലെ ചന്തം ; കലയുടെ തുറമുഖമായി 14 ഗ്യാലറികൾ

Aswathi Kottiyoor

കൊട്ടകയിൽ നിറയും സന്തോഷാരവം; തിയറ്ററുകൾ തുറക്കാനൊരുങ്ങുന്നു.

Aswathi Kottiyoor

ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മ പൗ​ലോ​സ് ദ്വി​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വ കാ​ലംചെ​യ്തു

Aswathi Kottiyoor
WordPress Image Lightbox