24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ പങ്കില്ലെന്ന് പ്രതി
Kerala

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ പങ്കില്ലെന്ന് പ്രതി

എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പുമായി ബന്ധപ്പെട്ടുണ്ടായ മരണങ്ങളില്‍ പങ്കില്ലെന്ന് പ്രതി ഷാറൂഖ് സെയ്ഫി. ട്രെയിനില്‍ നിന്ന് ആരെയും തള്ളിയിട്ടിട്ടില്ല. ട്രെയിനില്‍ നിന്ന് ആരെങ്കിലും ചാടുന്നതോ വീഴുന്നതോ താന്‍ കണ്ടിട്ടില്ലെന്നും ഷാറൂഖ് സെയ്ഫി പൊലീസിനോട് പറഞ്ഞു.

കേസ് തീവ്രവാദ സ്വഭാവമുള്ളതെന്നാണ് എന്‍ഐഎയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കേസിന്റെ അന്തര്‍ സംസ്ഥാന ബന്ധത്തില്‍ സമഗ്രാന്വേഷണം വേണമെന്നാണ് എന്‍ഐഎ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എന്‍ഐഎ സംഘം റിപ്പോര്‍ട്ട് കൈമാറി.

ട്രെയിന്‍ ആക്രമണം വലിയ ഒരു ആക്രമണത്തിന് മുന്നോടിയായുള്ള പരീക്ഷണമായിരുന്നോ എന്ന സംശയവും അന്വേഷണസംഘം പ്രകടിപ്പിക്കുന്നുണ്ട്. ആക്രമണം നടത്താന്‍ ഷാറൂക്കിന് പരിശീലനം ലഭിച്ചിട്ടില്ല എന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്. പരിശീലനം ലഭിച്ചിരുന്നുവെങ്കില്‍ ആക്രമണ സമയത്ത് ഷാറൂക്കിന് പൊള്ളലേല്‍ക്കില്ല എന്നുള്ളതാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.

Related posts

ഗ്രീൻ ഹൈഡ്രജൻ പദ്ധതിയുമായി റിലയൻസ്.

Aswathi Kottiyoor

പണമില്ല, ബ്രിട്ടനിൽ കൊല്ലപ്പെട്ട അഞ്ജുവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിൽ ആശയക്കുഴപ്പം

Aswathi Kottiyoor

ഹയർസെക്കൻഡറി പ്ലസ് വൺ വിദ്യാർത്ഥികൾക്ക് പ്രതിവർഷം 5000 രൂപ ലഭിക്കുന്ന സ്കോളർഷിപ്പിനായി അപേക്ഷിക്കാം

Aswathi Kottiyoor
WordPress Image Lightbox