Uncategorized

പെരുമ്പാവൂരിലെ പ്ലൈവുഡ് കമ്പനി തൊഴിലാളിയുടെ കൊലപാതകം; സഹപ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ ഇതേ കമ്പനിയിലെ മറ്റൊരു തൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ബിഹാർ സ്വദേശി മുഹമ്മദ് ജാഹിറാണ് കൊല്ലപ്പെട്ടത്.

തൊഴിലിനെ ചൊല്ലി മുഹമ്മദ് ഷാഹിലും മുഹമ്മദ് ജാഹിറും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ വാഗ്വാദങ്ങളും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ച മുഹമ്മദ് ജാഹിർ പ്രതിയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും കഴിഞ്ഞ ദിവസവും സമാനമായ സംഭവമുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഞായറാഴ്ച ജോലി ചെയ്യുന്നതിനിടെ കിടന്ന് ഉറങ്ങുകയായിരുന്ന മുഹമ്മദ് ജാഹിറിനെ പ്രതി കയ്യിൽ കിട്ടിയ കമ്പിപ്പാര ഉപയോഗിച്ച് നെറ്റിയിലും മുഖത്തും ശക്തമായി അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജാഹിർ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button