30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ശ്രീനഗർ ജി20 യോഗവേദിയാക്കി ഇന്ത്യ ; ചൈനയ്ക്കും പാക്കിസ്ഥാനും പ്രഹരം
Uncategorized

ശ്രീനഗർ ജി20 യോഗവേദിയാക്കി ഇന്ത്യ ; ചൈനയ്ക്കും പാക്കിസ്ഥാനും പ്രഹരം


ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയുടെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗത്തിന്റെ വേദിയായി ശ്രീനഗർ നിശ്ചയിച്ച് പാക്കിസ്ഥാനും ചൈനയ്ക്കും പ്രഹരമേകി ഇന്ത്യ. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലാണെന്ന സന്ദേശം നൽകാൻ പരിപാടിയിലൂടെ സാധിക്കുമെന്നാണു കേന്ദ്ര സർക്കാരിന്റെ കണക്കുകൂട്ടൽ.

അയൽ രാജ്യങ്ങളായ പാക്കിസ്ഥാന്റെയും ചൈനയുടെയും കടുത്ത എതിർപ്പ് വകവയ്ക്കാതെയാണ് ശ്രീനഗറിലെ വേദി നിശ്ചയിച്ചതെന്നാണു റിപ്പോർട്ട്. മേയ് 22 മുതൽ 24 വരെയാണു ടൂറിസത്തിന്റെ ഭാഗമായുള്ള പ്രവർത്തകസമിതി യോഗം ശ്രീനഗറിൽ നിശ്ചയിച്ചിട്ടുള്ളത്. സൗദി അറേബ്യ, തുർക്കി, ചൈന തുടങ്ങിയ രാജ്യങ്ങളുമായി ചേർന്ന് ശ്രീനഗറിലെ വേദി മാറ്റാൻ പാക്കിസ്ഥാൻ കൂടിയാലോചനകൾ നടത്തിയെങ്കിലും വിജയിച്ചില്ല.

നേരത്തെ, അരുണാചൽ പ്രദേശിലെ ജി20 വേദികൾക്കെതിരെ ചൈനയും നിലപാടെടുത്തിരുന്നു. ജി20 യോഗങ്ങളുടെ പുതുക്കിയ കലണ്ടറിലാണ് ടൂറിസവുമായ ബന്ധപ്പെട്ട പ്രവർത്തക സമിതി ശ്രീനഗറിൽ നടക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയത്. ശ്രീനഗറിലെ യോഗം ചൈന ബഹിഷ്കരിച്ചേക്കുമെന്നാണു സൂചന. അരുണാചലും ജമ്മു കശ്മീരും അവിഭാജ്യ ഘടകങ്ങളാണെന്നും രാജ്യത്തെ 20 സംസ്ഥാനങ്ങളിലും 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ജി20 യോഗങ്ങൾ നടക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്.

ഇനി ഒരു വർഷം ഇന്ത്യയ്ക്കാണ് ജി20 അധ്യക്ഷ സ്ഥാനം. ഹരിതവികസനത്തിലൂടെ ലോകത്തു സുസ്ഥിരവികസനം സാധ്യമാക്കാമെന്നു ജി20 ഉച്ചകോടിയുടെ ഭാഗമായി കോട്ടയം കുമരകത്തു നടക്കുന്ന വികസന പ്രവർത്തകസമിതി (ഡിഡബ്ല്യുജി) യോഗം നിർദേശിച്ചു. പരിസ്ഥിതിക്കിണങ്ങുന്ന ജീവിതശൈലിയെക്കുറിച്ചു യുഎൻഎഫ്‌സിസി, ലോകബാങ്ക്, രാജ്യാന്തര ഊർജ ഏജൻസി എന്നിവയിൽ നിന്നുള്ള വിദഗ്ധർ സംസാരിച്ചു.

Related posts

ആകെ 97 കോടി വോട്ടര്‍മാർ; 47 കോടി സ്ത്രീകൾ, 50 കോടി പുരുഷന്മാർ

Aswathi Kottiyoor

ഓണം വന്നേ! വര്‍ണാഭക്കാഴ്ചകളുമായി അത്തച്ചമയ ഘോഷയാത്ര, ആഘോഷ നിറവിൽ തൃപ്പൂണിത്തുറ, നാടെങ്ങും ആവേശം

Aswathi Kottiyoor

‘എന്നെ ഓർത്ത് അഭിമാനിക്കണം, ശത്രുക്കളെ തുരത്തി തിരികെ വരും’; കാര്‍ഗിൽ സ്മരണയിൽ ക്യാപ്റ്റൻ ജെറിയെ ഓർത്ത് നാട്

Aswathi Kottiyoor
WordPress Image Lightbox