23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കടുത്ത പനിയും ചുമയും കണ്‍പോളയില്‍ വീക്കവും ചൊറിച്ചിലും; പുതിയ കോവിഡ് വകഭേദത്തിന്റെ ഇരകള്‍ കുട്ടികളെന്ന് മുന്നറിയിപ്പ്
Kerala

കടുത്ത പനിയും ചുമയും കണ്‍പോളയില്‍ വീക്കവും ചൊറിച്ചിലും; പുതിയ കോവിഡ് വകഭേദത്തിന്റെ ഇരകള്‍ കുട്ടികളെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് നിരക്ക് കുതിച്ചുയരുകയാണ്. 24 മണിക്കൂറിനിടെ 6050 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്.

ഇതോടെ സജീവ കോവിഡ് രോഗികളുടെ എണ്ണം 28,303 ആയി. കോവിഡിന്റെ പുതിയ വകഭേദം കൂടുതലായി ബാധിക്കുന്നത് കുട്ടികളെയാണെന്ന ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. XBB.1.16 വകഭേദമാണ് ഇപ്പോള്‍ പടരുന്നത്.

ആദ്യ തരംഗങ്ങളില്‍ പ്രകടമാകാത്ത ലക്ഷണങ്ങളാണ് ഈ വകഭേദം ബാധിച്ചവര്‍ കാണിക്കുന്നത്. കടുത്ത പനി, ചുമ, ജലദോഷം, കണ്‍പോളകളില്‍ വീക്കവും ചൊറിച്ചിലും എന്നിവയാണ് പ്രധാനലക്ഷണങ്ങള്‍. കണ്‍പോളകളില്‍ വീക്കവും ചൊറിച്ചിലും മുന്‍ തരംഗങ്ങളില്‍ കണ്ടിരുന്നില്ല.

പുതിയ വകഭേദത്തിന് അധികവ്യാപന ശേഷിയുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വ്യാപനത്തിനൊപ്പം രൂക്ഷതയും കൂടുതലാണ്. വൈറസിന് മാറ്റം സംഭവിക്കുന്നതു മൂലമാണിത്. കോവിഡ് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രാജ്യത്തുടനീളം ഏപ്രില്‍ 10ന് കോവിഡ് മോക്ഡ്രില്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്

Related posts

സൗ​ദി​യി​ലേ​ക്കു​ള്ള വിസ സ്റ്റാ​മ്പിം​ഗി​ന് ഇ​നി പോ​ലീ​സ് ക്ലി​യ​റ​ൻ​സ് നി​ർ​ബ​ന്ധം

Aswathi Kottiyoor

എല്‍ഇഡി വെളിച്ചത്തില്‍ ഭീമന്‍ മത്സ്യമായി അടല്‍ ബ്രിഡ്ജ്; പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും.

Aswathi Kottiyoor

പെൻഷൻ വിതരണം മുടങ്ങാത്തത് സർക്കാറിന്റെ അഭിമാന നേട്ടമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox