ബൈക്ക് റൈഡറായ യുവതിയെ പിന്തുടര്ന്ന് കാറിടിപ്പിച്ച് വീഴ്ത്തി; സംഭവം ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഗുരുഗ്രാമില്‍ നടുറോഡില്‍ ബൈക്കിൽ സഞ്ചരിച്ച യുവതിയെ കാർ കൊണ്ട് ഇടിച്ചുവീഴ്ത്തി. ബൈക്കില്‍ ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. ശക്തമായ ഇടിയില്‍ യുവതി റോഡിലേക്ക് തെറിച്ചുവീണു. അകലം പാലിച്ച് വാഹനം ഓടിക്കണമെന്ന് യുവതി മുന്നറിയിപ്പ് നല്‍കിയിട്ടും പിന്തുടര്ന്ന് ഇടിക്കുകയായിരുന്നുവെന്നാണ് പരാതി.
ബൈക്ക് കാറിനൊപ്പം വലിച്ചിഴച്ചതായും യുവതി ആരോപിച്ചു. റൈഡിങില്‍ സ്പെഷ്യലിസ്റ്റായ യുവതി ആര്‍എസ് 457 ബൈക്കാണ് ഓടിച്ചിരുന്നത്. ഡ്രൈവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവതി പരാതി നല്‍കിയിട്ടുണ്ട്.
സിസിടിവി ക്യാമറയില്‍ പതിഞ്ഞത് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ്. യുവതിക്കൊപ്പം സഞ്ചരിച്ചിരുന്ന മറ്റ് റൈഡര്‍മാര്‍ പകര്‍ത്തിയ ദൃശ്യങ്ങളില്‍ വാഹനം ഇടിച്ചിരുന്നയാള് യുവതിയെ പിന്തുടര്ന്ന് പ്രകോപിപ്പിക്കുന്നതും ഇടിച്ച ശേഷം വാഹനം നിര്‍ത്താതെ പോകുന്നതും വ്യക്തമാണ്. ഒപ്പമുണ്ടായിരുന്ന മറ്റ് റൈഡര്‍മാര്‍ കാറിന് പിന്നാലെ പോയെങ്കിലും അയാള്‍ വാഹനവുമായി കടന്നു കളയുകയായിരുന്നു. ബിഹാര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.




