24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പാഠപുസ്‌ത‌കങ്ങളിൽ ചരിത്രം വികലമാക്കാനുള്ള ശ്രമം ചെറുക്കും: മന്ത്രി വി ശിവൻകുട്ടി
Kerala

പാഠപുസ്‌ത‌കങ്ങളിൽ ചരിത്രം വികലമാക്കാനുള്ള ശ്രമം ചെറുക്കും: മന്ത്രി വി ശിവൻകുട്ടി

സ്‌കൂൾ പാഠപുസ്‌തകങ്ങളിൽ ചരിത്രം വികലമാക്കി അപൂർണമായി ചിത്രീകരിക്കാനുള്ള കേന്ദ്രനീക്കത്തെ ഫെഡറൽ സംവിധാനത്തിനുള്ളിൽ നിന്ന് കേരളം ചെറുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പറവൂർ നന്ത്യാട്ടുകുന്നം എസ്‌എൻവി സംസ്‌കൃതം എച്ച്‌എസ്‌എസിൽ പുതിയ മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരളത്തിൽ 11, 12 ക്ലാസുകളിൽ എൻസിഇആർടി പാഠപുസ്തകങ്ങൾ ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ അധ്യയനവർഷം മുതൽ ചരിത്രത്തെ വളച്ചൊടിക്കുന്ന കാര്യങ്ങൾ ദേശീയ തലത്തിൽ ചെയ്‌തു. എന്നാൽ, മാനവിക വിഷയങ്ങൾ അതേപടി പഠിപ്പിക്കും എന്നാണ് കേരളം പ്രഖ്യാപിച്ചത്. എക്കാലത്തും കേരളം ഉയർത്തിപ്പിടിച്ച വിശ്വമാനവികസങ്കൽപ്പം, മതനിരപേക്ഷത, ഭരണഘടനാമൂല്യങ്ങൾ എന്നിവ മുറുകെപ്പിടിച്ചും അക്കാദമിക താല്പര്യങ്ങൾക്ക് മുൻതൂക്കം നൽകിയും മുന്നോട്ടുപോകും. പുതിയ അധ്യയന വർഷത്തിലും എൻസിഇആർടിയുടെ ഈ നീക്കത്തെ കേരളം അംഗീകരിക്കില്ല. മാത്രമല്ല, അക്കാദമിക താല്പര്യം മുന്നിൽക്കണ്ട് സംസ്ഥാനത്തിന് അനുയോജ്യമായ പാഠഭാഗങ്ങൾ ചേർത്ത് പാഠപുസ്തങ്ങൾ വികസിപ്പിക്കാനാകും ശ്രമിക്കുക. എസ്-സിഇആർടി തന്നെ പാഠപുസ്‌തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് ആലോചിക്കും

Related posts

മൈ ലൈഫ് ആസ് എ കൊമ്രേഡ് ‘ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

Aswathi Kottiyoor

അമർനാഥിൽ മേഘവിസ്‌ഫോടനം 10 മരണം; 40 പേരെ കാണാതായി

Aswathi Kottiyoor

പൊലീസിന് മന്ത്രിയുടെ മുന്നറിയിപ്പ്; ‘ജാഗ്രത വേണം, ഇല്ലെങ്കിൽ അപ്പോൾ പറയാം’.

Aswathi Kottiyoor
WordPress Image Lightbox