27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ക്വാറികളുടെ ദൂരപരിധി: 150 മീറ്റർ കേരളത്തിൽ പ്രായോഗികമല്ലെന്ന് കെഎംജിവിടിസി റിപ്പോർട്ട്.*
Uncategorized

ക്വാറികളുടെ ദൂരപരിധി: 150 മീറ്റർ കേരളത്തിൽ പ്രായോഗികമല്ലെന്ന് കെഎംജിവിടിസി റിപ്പോർട്ട്.*


ന്യൂഡൽഹി ∙ കേരളത്തിൽ കരിങ്കൽ ക്വാറി പ്രവർത്തിപ്പിക്കാനുള്ള ദൂരപരിധി 150 മീറ്ററാക്കണമെന്ന വിദഗ്ധ സമിതി നി‍ർദേശത്തിൽ പിഴവുണ്ടെന്നും കേരളത്തിലെ സാഹചര്യത്തിൽ ഇതു പ്രായോഗികമാകില്ലെന്നും ചൂണ്ടിക്കാട്ടി കേരള മൈൻസ് ഗ്രൂപ്പ് വൊക്കേഷനൽ ട്രെയ്നിങ് സെന്റർ ഹരിത ട്രൈബ്യൂണലിനു റിപ്പോർട്ട് നൽകി. ദേശീയ ഹരിത ട്രൈബ്യൂണൽ (എൻജിടി) നിയോഗിച്ച ഏഴംഗ വിദഗ്ധ സമിതിയുടെ റിപ്പോർട്ടിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചിട്ടുണ്ടെന്നാണ് കെഎംജിവിടിസി ഇന്നലെ നൽകിയ റിപ്പോർട്ടിലുള്ളത്. എൻജിടി നിയോഗിച്ച സമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമാകരുത് തീരുമാനമെന്നും ഇക്കാര്യത്തിൽ മറ്റു ഘടകങ്ങൾ കൂടി പരിഗണിക്കണമെന്നുമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ക്വാറി ഉടമകളും ‌അനുബന്ധ സംഘടനകളും ചേർന്നു രൂപം നൽകിയതാണ് കെഎംജിവിടിസി.

ഏഴംഗ സമിതി ശുപാർശ ചെയ്യുന്നതു പോലെ 150 മീറ്റർ ദൂരപരിധി നടപ്പാക്കിയാൽ കേരളത്തിൽ വ്യക്തികൾക്കും കമ്പനികൾക്കും പാറമടകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും. 150 മീറ്റർ ദൂരപരിധി കൂടി ബാധകമാകുന്ന 25 ഏക്കർ സ്ഥലത്ത് 8 സെന്റ് ഭൂമിയിലായിരിക്കും ഖനനം സാധ്യമാകുക. ഒരാൾക്കു പരമാവധി 15 ഏക്കർ മാത്രമേ കൈവശം വയ്ക്കാൻ കഴിയൂവെന്ന സ്ഥിതിയുള്ള കേരളത്തിൽ ആർക്കും പാറമട പ്രവർത്തിപ്പിക്കാൻ കഴിയാതെ വരുമെന്നും വൊക്കേഷനൽ ട്രെയ്നിങ് മാനേജർ ഗിരീഷ് മേനോൻ നൽകിയ റിപ്പോർട്ടിലുണ്ട്. കരിങ്കൽ ക്വാറികൾക്കു ജനവാസ മേഖലകളിൽ നിന്ന് 50 മീറ്റർ ദൂരപരിധി വേണമെന്ന നിലവിലെ നിബന്ധന മാറ്റി സ്ഫോടന മേഖല (ബ്ലാസ്റ്റ് സോൺ) വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും 150 മീറ്റർ അകലെയായിരിക്കണമെന്നാണ് എൻജിടിയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തത്.

Related posts

സഭാ നേതാക്കളോട് അനുഗ്രഹം തേടി സുരേഷ് ഗോപി; ഇന്ന് കോഴിക്കോടെത്തും, നാളെ കണ്ണൂരിൽ നായനാരുടെ വീട് സന്ദർശിക്കും

Aswathi Kottiyoor

വളര്‍ത്തുമകള്‍ മര്‍ദിച്ചു’; പരാതിയുമായി ഷക്കീല

Aswathi Kottiyoor

നോവായി സാറയും ആന്‍ റുഫ്തയും അതുലും; കണ്ണീരണിഞ്ഞ് സഹപാഠികളും അധ്യാപകരും; കുസാറ്റില്‍ പൊതുദര്‍ശനം

Aswathi Kottiyoor
WordPress Image Lightbox