22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • മകൻ അനിൽ ബിജെപിയിൽ ചേർന്നത് തെറ്റ്; വളരെ വേദനയുണ്ടാക്കി: എ.കെ.ആന്റണി
Uncategorized

മകൻ അനിൽ ബിജെപിയിൽ ചേർന്നത് തെറ്റ്; വളരെ വേദനയുണ്ടാക്കി: എ.കെ.ആന്റണി


തിരുവനന്തപുരം ∙ മകന്‍ അനില്‍ കെ.ആന്റണി ബിജെപിയിൽ ചേർന്നതിൽ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എ.കെ.ആന്റണി. അനിൽ ആന്റണിയുടെ തീരുമാനം തെറ്റ്; എനിക്ക് വളരെ വേദനയുണ്ടാക്കിയെന്നും എ.കെ.ആന്റണി മാധ്യമങ്ങളോടു പറഞ്ഞു.

ഡൽഹിയിൽ ബിജെപി ആസ്ഥാനത്തു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് അനിൽ ആന്റണിക്ക് ബിജെപി അംഗത്വം നൽകിയത്. അനിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ടെന്നും രാജ്യത്തിനായി നിലപാട് എടുത്തപ്പോൾ കോൺഗ്രസിൽ അപമാനിക്കപ്പെട്ടെന്നും പിയൂഷ് ഗോയൽ പറഞ്ഞു. ഹൈന്ദവ വിഭാഗക്കാർ അല്ലാത്തവരെ ബിജെപി അംഗീകരിക്കുന്നില്ലെന്ന വിമർശനത്തിനു മറുപടിയാണ് അനിലിന്റെ പാർട്ടി പ്രവേശനമെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ വ്യക്തമാക്കി. ബിബിസി ഡോക്യുമെന്‍ററി വിവാദത്തെ തുടർന്നാണ് അനിൽ ആന്റണി കോൺഗ്രസുമായി ഇടഞ്ഞത്. കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും എഐസിസി സോഷ്യൽമീഡിയ കോഓർഡിനേറ്റുമായിരുന്നു.

Related posts

സ്വാതന്ത്ര്വദിനത്തിലെ ‘തോക്കുപ്രദർശനം അന്വേഷിക്കും

Aswathi Kottiyoor

ട്രാൻസ്മാന് ഒരിക്കലും പ്രസവിക്കാനാവില്ല, പുരുഷൻ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവർ മൂഢ സ്വർഗത്തി

Aswathi Kottiyoor

തിരൂരിൽ ഐസിയുവിന് മുന്നിൽ കൂട്ടിരിപ്പുകാരിയുടെ കൂടെ കിടന്ന് ലൈംഗികാതിക്രമം; എല്ലാം മുകളിലൊരാൾ കണ്ടു, അറസ്റ്റ്

Aswathi Kottiyoor
WordPress Image Lightbox