24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കറുത്ത വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് എംപിമാര്‍; ലോക്സഭയില്‍ പ്രതിഷേധം: പിരിഞ്ഞു
Uncategorized

കറുത്ത വസ്ത്രം ധരിച്ച് കോണ്‍ഗ്രസ് എംപിമാര്‍; ലോക്സഭയില്‍ പ്രതിഷേധം: പിരിഞ്ഞു


ന്യൂഡൽഹി∙ അദാനി വിഷയത്തിൽ ജെപിസി അന്വേഷണം, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലണ്ടൻ പരാമർശം തുടങ്ങിയ വിഷയങ്ങളിൽ ലോക്സഭയില്‍ ഇന്നും പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനെ തുടർന്ന് ലോക്സഭ അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. കറുത്ത വസ്ത്രം ധരിച്ചാണ് കോണ്‍ഗ്രസ് എംപിമാരെത്തിയത്.
പ്രതിപക്ഷ സമീപനം രാജ്യഹിതത്തിന് യോജിച്ചതല്ലെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിർല പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം മൂലം രാജ്യസഭയും രണ്ടു മണി വരെ നിര്‍ത്തിവച്ചു. സഭാ സ്തംഭനവും ഭരണ, പ്രതിപക്ഷ ഏറ്റുമുട്ടലും അയവില്ലാതെ തുടരുന്നതിനിടെ ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാം ഘട്ടം പൂര്‍ത്തിയാക്കി പാര്‍ലമെന്‍റ് അനിശ്ചിതകാലത്തേയ്ക്ക് പിരിഞ്ഞു. അതിനിടെ, പാർലമെന്റിൽ ചർച്ചകൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലമെന്റ് വളപ്പിൽ നിന്ന് വിജയ് ചൗക്കിലേയ്ക്ക് ദേശീയ പതാകയുമായി നടത്തിയ ‘തിരംഗ’ മാർച്ച് പൊലീസ് തടഞ്ഞു.

Related posts

ഭക്ഷണം വാങ്ങാൻ പോയ ദളിത് ബാലികയ്ക്ക് പീഡനം, ഇഷ്ടിക ഉപയോഗിച്ച് തല തകർത്തു

Aswathi Kottiyoor

വിമാന യാത്രക്കാര്‍ക്ക് സന്തോഷവാര്‍ത്ത; കൂടുതല്‍ സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

Aswathi Kottiyoor

തന്ത്രപരമായ നീക്കവുമായി സിദ്ദിഖ്; ചോദ്യം ചെയ്യാൻ എത്താമെന്നറിയിച്ചു; വിളിപ്പിക്കാനൊരുങ്ങി അന്വേഷണ സംഘം

Aswathi Kottiyoor
WordPress Image Lightbox