Uncategorized
ഓർഡറുമായി ബന്ധപ്പെട്ട തർക്കം; ഫുഡ് ഡെലിവറി ഏജൻ്റുമാരായ അമ്മയ്ക്കും മകനും ഹോട്ടൽ ഉടമയുടെ മർദനം

ഓർഡറുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് തിരുവനന്തപുരത്ത് ഫുഡ് ഡെലിവറി ഏജന്റായ അമ്മയ്ക്കും മകനും ഹോട്ടൽ ഉടമയുടെയും ജീവനക്കാരുടെയും ക്രൂരമർദനം. ഗാന്ധാരിയമ്മൻ കോവിൽ റോഡിൽ പ്രവർത്തിക്കുന്ന ശ്രീ ഗുരുവായൂരപ്പൻ ഹോട്ടലിലാണ് സംഭവമുണ്ടായത്. പുന്നയ്ക്കാമുകൾ സ്വദേശിനി ബിന്ദു എസ്, മകൻ ബിനോയ് എന്നിവർക്കാണ് സംഘം ചേർന്നുള്ള ആക്രമണത്തിൽ പരുക്കേറ്റത്.
ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വാക്കേറ്റം ഒടുവിൽ ഹോട്ടലുടമയും ജീവനക്കാരും ചേർന്ന് ഇരുവരെയും മർദിക്കുന്നതിലേക്ക് കലാശിക്കുകയായിരുന്നു. സംഭവത്തിൽ പരുക്കേറ്റ അമ്മയും മകനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



