23.6 C
Iritty, IN
November 9, 2024
  • Home
  • Kerala
  • ഇന്ധന സർചാർജ്: പൊതു തെളിവെടുപ്പ് 12ന്
Kerala

ഇന്ധന സർചാർജ്: പൊതു തെളിവെടുപ്പ് 12ന്

സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, 2022 ജൂലൈ മുതൽ സെപ്റ്റംബർ വരെയും 2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുമുള്ള കാലയളവിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും കമ്മീഷൻ അംഗീകരിച്ച ഇന്ധന ചെലവിനേക്കാൾ, ഇന്ധന വിലയിലുണ്ടായ വർധനവ് മൂലമുണ്ടായ അധികബാധ്യത, ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കാനുള്ള അപേക്ഷ എന്നിവ കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ മുൻപാകെ യഥാക്രമം 09.12.2022നും 15.02.2023നും സമർപ്പിച്ചിട്ടുണ്ട്. ഈ പെറ്റീഷനുകൾ (OP No. 15/2023, OP No. 16/2023) കമ്മീഷന്റെ വെബ്സൈറ്റിൽ (www.erckerala.org) ലഭ്യമാണ്. ഇതിന്മേൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നതിനുള്ള പൊതു തെളിവെടുപ്പ് ഏപ്രിൽ 12ന് രാവിലെ 11ന് വീഡിയോ കോൺഫറൻസ് വഴി നടത്തും. പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ 11ന് ഉച്ച 12ന് മുമ്പ് പേരും വിശദവിവരങ്ങളും കമ്മീഷൻ സെക്രട്ടറിയെ kserc@erckerala.org എന്ന ഇ-മെയിൽ വഴി അറിയിക്കണം. തപാൽ മുഖേനയും അഭിപ്രായങ്ങൾ രേഖപ്പെടുത്താം. അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ഏപ്രിൽ 12 അഞ്ചുമണി വരെ സ്വീകരിക്കും.

Related posts

എൻസിഇആർടി വെട്ടിമാറ്റിയ പാഠഭാഗങ്ങൾ നിലനിർത്തണമെന്നത് പൊതുവികാരം

Aswathi Kottiyoor

ബജറ്റ് പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും പ്രയോജനം ചെയ്യും; പ്രധാനമന്ത്രി

Aswathi Kottiyoor

വെബ്,മൊബൈല്‍ ക്യാമറകള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ട്;ജാഗ്രത വേണമെന്ന് കേരള പോലീസ്

Aswathi Kottiyoor
WordPress Image Lightbox