26 C
Iritty, IN
July 6, 2024
  • Home
  • Uncategorized
  • അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണം; പടക്കംപൊട്ടിച്ചുള്ള ആഘോഷം വേണ്ട: ഹൈക്കോടതി.
Uncategorized

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റണം; പടക്കംപൊട്ടിച്ചുള്ള ആഘോഷം വേണ്ട: ഹൈക്കോടതി.


കൊച്ചി∙ അരിക്കൊമ്പനെ മയക്കുവെടിവച്ചു പിടികൂടിയശേഷം പറമ്പിക്കുളം വനമേഖലയിലേക്കു വിടാൻ ഹൈക്കോടതി നിർദേശം. ഹൈക്കോടതി രൂപീകരിച്ച അഞ്ചംഗ വിദഗ്ധ സമിതിയുടെ അഭിപ്രായം അംഗീകരിച്ചാണിത്.

മദപ്പാടിലായ അരിക്കൊമ്പനെ വനമേഖലയിലേക്ക് കൊണ്ടുപോകുമ്പോൾ വേണ്ട എല്ലാ സുരക്ഷാ മുൻകരുതലും സർക്കാർ സ്വീകരിക്കണം. ആനയെ പിടികൂടിയതിനുശേഷമുള്ള ആഘോഷം കോടതി നിരോധിച്ചു. പടക്കംപൊട്ടിച്ചും സെൽഫിയെടുത്തുമുളള ആഘോഷം വേണ്ടെന്നും നിർദേശമുണ്ട്.പ്രശ്നത്തിനു ശാശ്വത പരിഹാരം വേണം. ജില്ലാ അടിസ്ഥാനത്തിൽ ആർഡിഒ, ഡിഎഫ്ഒ, എസ്പി, പഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ അടങ്ങിയ ടാസ്ക് ഫോഴ്സ് രൂപീകരിക്കും. പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും കോടതി നിർദേശിച്ചു.

ആനയ്ക്ക് ആവശ്യമായ ഭക്ഷണം പറമ്പിക്കുളത്തുണ്ടെന്നും ആറുമണിക്കൂര്‍ കൊണ്ട് പറമ്പിക്കുളത്തേക്ക് എത്തിക്കാന്‍ കഴിയുമെന്നും സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അറിയിച്ചിരുന്നു.

Related posts

ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം, ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് വിഡി സതീശൻ

Aswathi Kottiyoor

തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ കാട്ടുപന്നി ആക്രമത്തില്‍ ഒരാള്‍ക്ക് പരിക്ക്

മുന്നിലും പിന്നിലും സിആർപിഎഫ് സുരക്ഷ; ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി

Aswathi Kottiyoor
WordPress Image Lightbox