23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • മീഡിയവണ്‍’ സംപ്രേഷണ വിലക്ക് നീക്കി സുപ്രീംകോടതി
Kerala

മീഡിയവണ്‍’ സംപ്രേഷണ വിലക്ക് നീക്കി സുപ്രീംകോടതി

മീഡിയവണ്‍’ സംപ്രേഷണ വിലക്ക് സുപ്രീംകോടതി നീക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ചാനലിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് സുപ്രീംകോടതി നീക്കിയത്. നാലാഴ്ചക്കകം ലൈസൻസ് പുതുക്കി നൽകണം.

ജനാധിപത്യത്തില്‍ മാധ്യമ സ്വാതന്ത്രത്തിന്റെ പങ്ക് വലുതാണ്. വിലക്കിന്റെ കാരണം പുറത്തുപറയാത്തത് നീതികരിക്കാനില്ലെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ദേശസുരക്ഷ പൗരൻ്റെ സ്വാതന്ത്ര്യം ഹനിക്കാനുള്ള സർക്കാരിൻ്റെ ഉപായ മാകരുത്. സീൽ വെച്ച കവറിൽ വിലക്കാനുള്ള കാരണം പറയുന്നത് പരാതിക്കാരൻ്റെ അവകാശത്തിൻ്റെ ലംഘനമാണ്. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് രൂക്ഷമായ ഭാഷയിൽ സർക്കാരിനെ വിമർശിച്ചു

ഒരു വർഷം മുമ്പാണ് കേന്ദ്ര സർക്കാർ ചാനലിൻ്റെ പ്രവർത്തനം തടഞ്ഞത്. ഹൈക്കോടതി സ്റ്റേ ചെയ്തെങ്കിലും പിന്നീട് ശരിവെച്ചതിനെതിരെ മാനേജ്മെൻ്റ് സുപ്രീം കോടതിയിൽ അപ്പീലുമായി പോകുകയായിരുന്നു

Related posts

ടൂറിസം ലെഡ് റിക്കവറി സാധ്യത പരിശോധിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

Aswathi Kottiyoor

കടലും തീരവും ഇനി വിൽപ്പനയ്‌ക്ക്‌ ; വിവാദ ഖനന ബില്‍ ലോക്‌സഭ കടത്തി

Aswathi Kottiyoor

സംസ്ഥാനത്ത് വ്യാഴാഴ്ച 6111 പേര്‍ക്ക് കോവിഡ് സ്​ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox