24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സഘത്തിന്റെ നേതൃത്വത്തിൽ നെയ്യമൃത് ഭക്ത സംഗമവും , കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു
Kerala

കൊട്ടിയൂർ പെരുമാൾ നെയ്യമൃത് സഘത്തിന്റെ നേതൃത്വത്തിൽ നെയ്യമൃത് ഭക്ത സംഗമവും , കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു

കൊട്ടിയൂർ: പെരുമാൾ നെയ്യമൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ നെയ്യമൃത് ഭക്ത സംഗമവും , കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചു. മട്ടന്നൂർ തെരൂരിൽ നടന്ന സംഗമം എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.
: മെയ് 6 ന് ആരംഭിക്കുന്ന കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ മുന്നോടിയായാണ് കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘത്തിന്റെ നേതൃത്വത്തിൽ നെയ്യമൃത് ഭക്ത സംഗമവും , കുടുംബ കൂട്ടായ്മയും സംഘടിപ്പിച്ചത്. വിവിധ മഠങ്ങളിൽ നിന്നുള്ള നിരവധി നെയ്യമൃത് ഭക്തന്മാരാണ് സംഗമത്തിൽ പങ്കെടുത്തത്. മട്ടന്നൂർ തെരൂർ മഹാദേവ ക്ഷേത്ര പരിസരത്ത് നടന്ന സംഗമം എൻ എസ് എസ് ഡയറക്ടർ ബോർഡ് അംഗം എം.പി. ഉദയഭാനു ഉദ്ഘാടനം ചെയ്തു.

പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി വിശിഷ്ടാതിഥിയായിരുന്നു. കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം പ്രസിഡണ്ട് കെ.പി. ദാമോദരൻ നമ്പ്യാർ അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ ദേവസ്വം ചെയർമാൻ കെ സി സുബ്രഹ്മണ്യം നായർ മുഖ്യ പ്രഭാഷണം നടത്തി. ഇരുവനാട്ട് വില്ലിപ്പാലൻ വലിയ കുറുപ്പ്, തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. കൊട്ടിയൂർ പെരുമാൾ നെയ്യമൃത് ഭക്തസംഘം ജനറൽ സെക്രട്ടറി വി സി ശശീന്ദ്രൻ നമ്പ്യാർ റിപ്പോർട്ട് അവതരിപ്പിച്ചു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കൊട്ടിയൂർ മഹാദേവ ക്ഷേത്രം സമുദായി ബ്രഹ്മശ്രീ കാലടി കൃഷ്ണ മുരളി നമ്പൂതിരി അനുമോദിച്ചു.
സ്വാഗത സംഘം ചെയർമാൻ കെ.കെ. ഗംഗാധരൻ നമ്പ്യാർ സ്വാഗതം പറഞ്ഞു. ബ്രഹ്മശ്രീ അനന്ദ് നമ്പൂതിരി, ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി, സതീശൻ തില്ലങ്കേരി, സിവി ദാമോദരൻ നായർ തുടങ്ങിയവർ സംസാരിച്ചു

Related posts

കർഷകർക്ക് ധനസഹായവുമായി റബർ ബോർഡ്

Aswathi Kottiyoor

കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

പൂർവ്വ വിദ്യാർത്ഥി മീറ്റിംഗ് സംഘടിപ്പിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox