23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍
Uncategorized

നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍


പത്തനംതിട്ട: ആറന്മുള കോട്ടയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കുട്ടിയെ ഉപേക്ഷിച്ചതിന് സിഡബ്ല്യുസിയുടെ നിർദേശ പ്രകാരം ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് യുവതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രസവത്തെ തുടർന്നുള്ള അമിതസ്രാവം മൂലം യുവതി ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ അമ്മയുടെ മൊഴിയും രേഖപ്പെടുത്തും. ഇന്നലെ യുവതിയും അമ്മയും സംഭവത്തിൽ വ്യക്തതയില്ലാത്ത മറുപടിയാണ് പൊലീസിന് നൽകിയത്. അതേസമയം കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ വിഭാഗത്തിൽ ചികിത്സയിലാണ്. അതിതീവ്ര പരിചരണ വിഭാഗത്തിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മാസം തികയാതെയാണ് കുട്ടി ജനിച്ചത്

Related posts

കൊമ്മേരി കറ്റ്യാടിൽ പായ് തേനീച്ചയുടെ കുത്തേറ്റ് 2പേർക്ക് പരിക്ക്

Aswathi Kottiyoor

വാഹനം കസ്റ്റഡിയിലെടുക്കണമെന്ന് വനപാലകർ; വട്ടംചുറ്റിച്ച് പ്രതിയുടെ ബന്ധുക്കൾ, വഴങ്ങിയത് അറ്റകൈ പ്രയോഗത്തിൽ

Aswathi Kottiyoor

ആനവണ്ടിയിലെ വിനോദയാത്ര; ബജറ്റ് ടൂറിസം സെല്‍ നേടുന്നത് കോടികളുടെ വരുമാനം

Aswathi Kottiyoor
WordPress Image Lightbox