27.7 C
Iritty, IN
July 3, 2024
  • Home
  • Kerala
  • അഖിലയുടെ ബാഡ്ജ് തെറ്റിദ്ധരിപ്പിക്കുന്നത്’; നടപടി ശരിയല്ലെന്ന് സിഎംഡി, സ്ഥലംമാറ്റം പിന്‍വലിച്ചു.
Kerala

അഖിലയുടെ ബാഡ്ജ് തെറ്റിദ്ധരിപ്പിക്കുന്നത്’; നടപടി ശരിയല്ലെന്ന് സിഎംഡി, സ്ഥലംമാറ്റം പിന്‍വലിച്ചു.


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. വൈക്കം ഡിപ്പോയിലെ കണ്ടക്ടര്‍ അഖില എസ്. നായരെ പാലാ യൂണിറ്റിലേക്ക് സ്ഥലംമാറ്റിയ ഉത്തരവ് റദ്ദാക്കാന്‍ തീരുമാനിച്ചുവെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വ്യാപകമായ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സി.എം.ഡിയോട് ആവശ്യപ്പെട്ടിരുന്നു. സി.എം.ഡിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്ഥലംമാറ്റം റദ്ദാക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി അറിയിച്ചു.

എന്നാല്‍, അഖില എസ്. നായര്‍ ഡ്യൂട്ടി സമയത്ത് പ്രദര്‍ശിപ്പിച്ച ബാഡ്ജ് വസ്തുതകള്‍ക്ക് വിരുദ്ധമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വസ്തുതാപരമായി ശരിയല്ലാത്ത കാര്യങ്ങളാണ് അഖില പ്രദര്‍ശിപ്പിച്ചത്. ആറു ദിവസം വൈകിയപ്പോള്‍ 41 ദിവസം ശമ്പളം വൈകിയെന്ന തെറ്റായ കാര്യമാണ് പ്രചരിപ്പിച്ചത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ പ്രദര്‍ശിപ്പിച്ചത് ശരിയായില്ല എന്ന അഭിപ്രായമുണ്ട്. പക്ഷേ, അതിന്റെ പേരില്‍ ട്രാന്‍സ്ഫര്‍ നടത്തിയത് ശരിയല്ല എന്നാണ് സി.എം.ഡിയുടെ റിപ്പോര്‍ട്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ട്രാന്‍സ്ഫര്‍ പിന്‍വലിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.ജനുവരി 11-ന് വൈക്കം ഡിപ്പോയില്‍ നിന്ന് കളക്ടറേറ്റ് സര്‍വീസ് പോയപ്പോള്‍, ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്ന ബാഡ്ജ് ധരിച്ചതാണ് അഖിലയ്‌ക്കെതിരായ നടപടിക്ക് കാരണമായത്. ഇതിനെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. ബാഡ്ജ് ധരിച്ച ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടപടി. സര്‍ക്കാരിനേയും കോര്‍പ്പറേഷനേയും അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ചായിരുന്നു സ്ഥലംമാറ്റം.

Related posts

നാളെ മന്ത്രിസഭായോഗം ചേരും

Aswathi Kottiyoor

ദാരിദ്ര്യമാണ് ഭിക്ഷാടനത്തിന് കാരണം: നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി.

Aswathi Kottiyoor

ഒമിക്രോണ്‍ വ്യാപനം അതിവേഗത്തിലാകും; മുന്നറിയിപ്പുമായി ഡോ. സൗമ്യ സ്വാമിനാഥന്‍.

Aswathi Kottiyoor
WordPress Image Lightbox