26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • ട്രഷറി പൂട്ടിക്കാൻ കേന്ദ്രം , നെഞ്ചുയർത്തി പ്രതിരോധിച്ചു ; വരുമാനം ഉയർത്തുന്നതിലും പദ്ധതി നിർവഹണത്തിലും 
കടം നിയന്ത്രിക്കുന്നതിലും മികച്ച നേട്ടം
Kerala

ട്രഷറി പൂട്ടിക്കാൻ കേന്ദ്രം , നെഞ്ചുയർത്തി പ്രതിരോധിച്ചു ; വരുമാനം ഉയർത്തുന്നതിലും പദ്ധതി നിർവഹണത്തിലും 
കടം നിയന്ത്രിക്കുന്നതിലും മികച്ച നേട്ടം

സാമ്പത്തികമായി ഞെരുക്കി ട്രഷറി പൂട്ടിക്കാൻ നോക്കിയ കേന്ദ്ര സർക്കാരിനും വികസനം തടയാൻ ശ്രമിച്ച പ്രതിപക്ഷത്തിനും കേരളത്തിന്റെ ചുട്ടമറുപടി. വരുമാനം ഉയർത്തുന്നതിലും പദ്ധതി നിർവഹണത്തിലും കടം നിയന്ത്രിക്കുന്നതിലും കഴിഞ്ഞ സാമ്പത്തികവർഷാവസാനം സംസ്ഥാനം മികച്ച നേട്ടം കൈവരിച്ചു. പ്രാഥമിക കണക്കുകളിൽ പദ്ധതിച്ചെലവ്‌ 87 ശതമാനമാണ്‌. തദ്ദേശസ്ഥാപന പദ്ധതിച്ചെലവ്‌ 101 ശതമാനവും സംസ്ഥാന പദ്ധതി 82 ശതമാനവും കടന്നു. അന്തിമകണക്കിൽ ഇത്‌ ഉയർന്നേക്കും. പണമില്ലായ്‌മമൂലം പദ്ധതിച്ചെലവ്‌ പകുതിയും കടക്കില്ലെന്ന്‌ പ്രചരിപ്പിച്ചവർക്ക്‌ കനത്ത തിരിച്ചടിയാണി കണക്കുകൾ.

ജിഎസ്‌ടി നഷ്ടപരിഹാരം ഇല്ലാതാക്കിയിട്ടും തനത്‌ നികുതി വരുമാനം 70,189 കോടി രൂപയിലെത്തി. 12,848 കോടിയുടെ റെക്കോഡ്‌ വർധന. 2021–-22ലെ വരുമാനം 58,341 കോടിയായിരുന്നു. റവന്യൂച്ചെലവ്‌ നാലിലൊന്ന്‌ കുറഞ്ഞു. ആകെ ചെലവിൽ 48,522 കോടിയാണ്‌ കുറഞ്ഞത്‌. ബജറ്റിലെ അടങ്കൽ 1,74,704 കോടിയും യഥാർഥ ചെലവ്‌ 1,26,182 കോടിയും. നികുതിയേതര വരുമാനത്തിലും ഗണ്യമായ വർധനയുണ്ട്‌. സർവീസ്‌ ചാർജുകളുടെയും ഫീസുകളുടെയും പിരിവ്‌ കാര്യക്ഷമമാക്കി. കഴിഞ്ഞവർഷം 4892 കോടി രൂപ അധികം ലഭിച്ചു. ആകെ വരുമാനം 15,355 കോടി. മുൻവർഷം 10,463 കോടിയും. ജിഎസ്‌ടി വകുപ്പിന്റെ പുനഃസംഘടനയുടെ ഗുണഫലം പ്രകടമായിത്തുടങ്ങി. മാർച്ചിൽമാത്രം എൻഫോഴ്‌സ്‌മെന്റ്‌ നടപടികളിലൂടെ വകുപ്പ്‌ സമാഹരിച്ചത്‌ 500 കോടിയിലേറെ

കടം പെരുകുന്നുവെന്ന പ്രചാരണത്തിനും തടയിടുന്നതാണ്‌ കഴിഞ്ഞവർഷത്തെ പ്രകടനം. കേരളത്തിന്റെ ധനദൃഢീകരണ പ്രവർത്തനങ്ങൾ കരുത്താർജിക്കുന്നത്‌ അർധവാർഷിക സാമ്പത്തികാവലോകന റിപ്പോർട്ടിൽ സിഎജി ചൂണ്ടിക്കാട്ടിയിരുന്നു. പിഎഫ്‌, ട്രഷറി സേവിങ്‌സ്‌ ബാങ്ക്‌ നിക്ഷേപങ്ങളടക്കം പബ്ലിക്‌ അക്കൗണ്ടിലെ തുക 11,074 കോടിയായി കുറഞ്ഞു. മുൻവർഷം 16,926 കോടിയായിരുന്നു. ഇതിന്റെ പേരിൽ കഴിഞ്ഞവർഷം കടമെടുപ്പ്‌ അവകാശം വെട്ടിക്കുറച്ചിരുന്നു.

Related posts

പായ്ക്കറ്റ് ഭക്ഷണം: ഭക്ഷ്യ സാമ്പിൾ പരിശോധനഫലം വെബ്‌സൈറ്റിൽ ലഭിക്കും

Aswathi Kottiyoor

മഴക്കാലം, കരുതലോടെ വരവേല്‍ക്കാം…; മഴക്കാലത്ത് കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക; ഡോ: എം.വി. മുഹമ്മദ്

Aswathi Kottiyoor

കെഎസ്ഇബി വാഴ വെട്ടിയ സംഭവം; കർഷകന് ഉചിതമായ നഷ്ടപരിഹാരം നൽകും: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox