24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പോഷണ വ്യതിയാനം കുട്ടികളിൽ ചർമരോഗ സാധ്യത വർധിപ്പിക്കുന്നു
Kerala

പോഷണ വ്യതിയാനം കുട്ടികളിൽ ചർമരോഗ സാധ്യത വർധിപ്പിക്കുന്നു

സമീകൃതാഹാരത്തിന്റെ അഭാവവും പോഷണ വ്യതിയാനവും കുട്ടികളിൽ ചർമരോഗ സാധ്യത വർധിപ്പിക്കുന്നുവെന്ന്‌ ചർമരോഗ വിദഗ്‌ധരുടെ സംസ്ഥാന സമ്മേളനം –- ഡെർമകോൺ വിലയിരുത്തി. വിറ്റാമിനുകളും സൂക്ഷ്മ മൂലകങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താത്തത് ചർമരോഗങ്ങൾക്ക് കാരണമാകുന്നുണ്ട്. വിദഗ്ധ ഡോക്ടർമാരെ സമീപിക്കാതെയുള്ള സ്വയം ചികിത്സ ചർമരോഗങ്ങൾ ഗുരുതരാവസ്ഥയിലാക്കുന്നു. സ്റ്റിറോയിഡ് ക്രീമുകൾ വിദഗ്ധരുടെ നിർദേശ പ്രകാരമേ ഉപയോഗിക്കാൻ പാടുള്ളൂ. ഇന്റർനെറ്റിൽ തെരഞ്ഞുകൊണ്ടുള്ള സ്വയംചികിത്സ കൗമാരക്കാരിൽ ഗുരുതര ചർമരോഗങ്ങൾക്ക് കാരണമാകുന്നുണ്ട്‌.

ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) സംസ്ഥാന കമ്മിറ്റിയുടെ ഡെർമറ്റോളജി ചാപ്റ്റർ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ്‌ ഡോ. ഒ ജോസ് ഉദ്ഘാടനംചെയ്തു. കുട്ടികളിലെ ചർമരോഗങ്ങളെക്കുറിച്ചുള്ള സംസ്ഥാന സമ്മേളനത്തിൽ മദ്രാസ് ഗവ. സ്റ്റാൻലി മെഡിക്കൽ കോളേജ് പ്രൊഫസർ ഡോ. വിജയ ഭാസ്കർ, കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ ചർമരോഗ വിഭാഗം മേധാവി ലക്ഷ്മി വി നായർ, ഡോ ജെറീന മാത്യൂസ്, ഡോ. ബിഫി ജോയ്, ഡോ. സ്മിത മുരളി, റഹിമ സലീം, ഡോ. കെ വി ഊർമിള പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

Related posts

വോ​ട്ട​ര്‍ പ​ട്ടി​ക പു​തു​ക്കാ​ന്‍ പു​തി​യ രീ​തി; വ​ര്‍​ഷ​ത്തി​ല്‍ നാ​ലു ത​വ​ണ അ​വ​സ​രം

Aswathi Kottiyoor

ബഹിരാകാശ യാത്രികന്‍ മൈക്കിള്‍ കോളിന്‍സ് അന്തരിച്ചു; വിടവാങ്ങിയത് ആദ്യ ചാന്ദ്ര ദൗത്യത്തിലെ അംഗം…………

Aswathi Kottiyoor

അതിതീവ്ര മഴ: പൊതുമരാമത്ത് വകുപ്പിന് 300 കോടിയുടെ നഷ്ടമുണ്ടായതായി മന്ത്രി

Aswathi Kottiyoor
WordPress Image Lightbox