24.9 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം.
Uncategorized

കൊവിഡ് കേസുകളില്‍ നേരിയ കുറവ്, 2994 പേര്‍ക്ക് രോഗം.


ന്യൂഡല്‍ഹി> രാജ്യത്തെ കൊവിഡ് കേസുകളില്‍ നേരിയ കുറവ്. 24 മണിക്കൂറിനിടെ 2994 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16354 ആയി. രോഗം ഭേദമായവരുടെ എണ്ണം 44171551 ആയി ഉയര്‍ന്നു. മരണനിരക്ക് 1.19 ശതമാനമാണ്.

അതേസമയം രാജ്യത്ത് കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ശാരീരിക അകലം പാലിക്കുക,ആശുപത്രികളില്‍ മാസ്‌ക് ധരിക്കുക, രോഗലക്ഷണങ്ങളുള്ളവര്‍ക്ക് ഡോക്ടറുടെ നിരീക്ഷണം ഉറപ്പാക്കുക എന്നിവ പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചു. ഏപ്രില്‍ 10,11 തിയതികളില്‍ എല്ലാ ആശുപത്രികളിലും മോക്ഡ്രില്‍ നടത്താനും കേന്ദ്രം നിര്‍ദേശിച്ചു.

Related posts

പുകയില ഉപയോഗ നിയന്ത്രണ പരിപാടിയുടെ ഭാഗമായി അടക്കാത്തോടിൽ COTPA നിയമപ്രകാരം ആരോഗ്യവകുപ്പ് പരിശോധന നടത്തി

Aswathi Kottiyoor

‘മൊഴി നൽകിയവർക്ക് കേസുമായി പോകാൻ താത്പര്യമില്ല’; ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് വീണ്ടും ഹൈക്കോടതിയിൽ

Aswathi Kottiyoor

ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍ ഒ​ഴിവ്

Aswathi Kottiyoor
WordPress Image Lightbox