25.7 C
Iritty, IN
October 18, 2024
  • Home
  • Uncategorized
  • പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി.*
Uncategorized

പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി.*

*കേളകം: സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ എസ് പി സി കേഡറ്റുകളുടെ പ്രഥമ പാസ്സിങ് ഔട്ട്‌ പരേഡ് നടത്തി. പേരാവൂർ നിയോജക മണ്ഡലം എംഎല്‍എ അഡ്വ. സണ്ണി ജോസഫ് മുഖ്യാതിഥിയായ ചടങ്ങിൽ കേളകം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി ടി അനീഷ്, കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ മെമ്പർ വി ഗീത എസ് പി സി കണ്ണൂർ ഡിഎന്‍ഒ വി. രമേശൻ തുടങ്ങിയവർ പങ്കെടുത്തു. 43 കേഡറ്റുകളാണ് ഇന്നത്തെ പാസ്സിങ് ഔട്ട്‌ പാരേഡിൽ പങ്കെടുത്തത്. രാവിലെ 8.30 ന് ആരംഭിച്ച പാസ്സിങ് ഔട്ട്‌ പരേഡ് 9.30 ന് അവസാനിച്ചു. പരേഡ് കമാണ്ടർ സിദാൻ പി എസ്, സെക്കന്റ്‌ ഇൻ കമാണ്ടർ നേഹ ബിനിൽ, പ്ലട്ടൂൺ കമാണ്ടർമാരായ ജേക്കബ് ഈപ്പൻ, അനശ്വര എ എന്നിവർ വിശിഷ്ടാതിഥിയിൽ നിന്ന് ഉപഹാരങ്ങൾ ഏറ്റു വാങ്ങി. എസ്പിസി കണ്ണൂർ എഡിഎന്‍ഒ കെ പ്രസാദ്, പ്രൊജക്റ്റ്‌ അസിസ്റ്റന്റ് സുരേഷ് കുമാർ, കേളകം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ തങ്കമ്മ മേലേക്കൂറ്റ്, വാർഡ് മെമ്പർ സുനിത വാത്യാട്ട്, സബ് ഇൻസ്‌പെക്ടർ പ്രവീൺ കെ, എഎസ്ഐ സജേഷ്, സ്കൂൾ ഹെഡ് മാസ്റ്റർ എം വി മാത്യു പിടിഎ പ്രസിഡന്റ്‌ സജീവൻ എം പി, മദർ പിടിഎ പ്രസിഡന്റ്‌ അമ്പിളി സജി, സീനിയർ അസിസ്റ്റന്റ് ഷീന ജോസ് ടി, സ്റ്റാഫ്‌ സെക്രട്ടറി ടൈറ്റസ് പി സി, സിപിഒ മാരായ ജോബി ഏലിയാസ്, അശ്വതി കെ ഗോപിനാഥ്‌ തുടങ്ങിയവർ പപരിപാടികള്‍ക്ക് നേതൃത്വം നല്‍കി*.

Related posts

റേഷൻ വിതരണം: സപ്ലൈകോയ്ക്ക് 186 കോടി അനുവദിച്ചു

Aswathi Kottiyoor

വിമുക്ത ഭടനിൽ‍ നിന്ന് 18ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ

Aswathi Kottiyoor

എല്ലാ സഹായവും വാ​ഗ്ദാനം ചെയ്ത് പ്രധാനമന്ത്രി, സഹായധനം പ്രഖ്യാപിച്ചു, പിന്തുണയുമായി രാഹുൽ ഗാന്ധിയും

Aswathi Kottiyoor
WordPress Image Lightbox