24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി വിശാല ബെഞ്ചിലേക്ക് മാറ്റി
Kerala

ദുരിതാശ്വാസ നിധി വകമാറ്റിയെന്ന ഹർജി വിശാല ബെഞ്ചിലേക്ക് മാറ്റി

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ മുഖ്യമന്ത്രിയും മന്ത്രിമാരും ഫണ്ട്‌ വകമാറ്റിയെന്ന്‌ ആരോപിച്ച്‌ നൽകിയ ഹർജി മൂന്നംഗ ഫുൾ ബെഞ്ചിന്റെ പരിഗണനയ്‌ക്ക്‌ വിടാൻ ലോകായുക്ത തീരുമാനിച്ചു. കേസ് പരിഗണിച്ച ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചിൽ ഭിന്നാഭിപ്രായമുണ്ടായതിനെ തുടർന്നാണ് ഫുൾ ബെഞ്ചിന് വിട്ടത്.

ഉപലോകായുക്ത ജഡ്ജ് ബാബു മാത്യു പി ജോസഫ് കൂടി ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിക്കുക.കേസ് പരിഗണിക്കുന്ന തിയതി പിന്നീട് പ്രഖ്യാപിക്കും. ദുരിതാശ്വാസനിധി വകമാറ്റിയെന്ന് കാണിച്ച് കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും കോൺഗ്രസുകാരനുമായ ആർ എസ്‌ ശശികുമാർ നൽകിയ ഹർജിയിലാണ് ഉത്തരവ്

ലോകായുക്ത നിയമത്തിലെ 7(1) പ്രകാരമാണ് പുതിയ ബഞ്ച് രൂപീകരിക്കാൻ തീരുമാനിച്ചത് . മന്ത്രിസഭയിലെ അംഗങ്ങൾ എന്ന നിലയിലെടുത്ത തീരുമാനം ലോകായുക്ത നിയമത്തിന്റെ പരിധിയിൽ വരുമോ എന്നതിലാണ് ഭിന്ന അഭിപ്രായം.

Related posts

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ നൂ​റാം ദി​നം ഇ​ന്ന്; 100 ദി​ന പ​ദ്ധ​തി അ​വ​ലോ​ക​നം ന​ട​ത്തി മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

കെ-റെയില്‍: ഭൂമി ഏറ്റെടുക്കുന്നതിന് 2000 കോടി; കെഎസ്ആര്‍ടിസി നവീകരണത്തിന് 1000 കോടി

Aswathi Kottiyoor

ബ്രെക്‌സിറ്റ്‌ സമാന ഹിതപരിശോധനയ്‌ക്ക്‌ ഇന്ത്യയില്‍ പ്രസക്തിയില്ല’ : സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox