24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുബോൾ ആഹ്ലാദം അതിരുവിട്ടാൽ നഷ്ടപരിഹാരം ഈടാക്കും
Kerala

മധ്യവേനൽ അവധിക്കായി സ്കൂൾ അടയ്ക്കുബോൾ ആഹ്ലാദം അതിരുവിട്ടാൽ നഷ്ടപരിഹാരം ഈടാക്കും

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ എസ്എസ്എൽസി പരീക്ഷകൾ 29നും ഹയർ സെക്കന്ററി/വിഎച്ച്എസ്ഇ, എൽപി/യുപി/ എച്ച്എസ് വിഭാഗം വാർഷിക പരീക്ഷകൾ എന്നിവ മാർച്ച്‌ 30നും അവസാനിക്കുകയാണ്. മധ്യവേനൽ അവധിയ്ക്കായി സ്കൂളുകൾ മാർച്ച്‌ 31ന് വെള്ളിയാഴ്ച വൈകുന്നേരം അടയ്ക്കും. സ്കൂളുകൾ അടയ്ക്കുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആഹ്ലാദ പ്രകടനങ്ങളുടെയോ മറ്റോ ഭാഗമായി സ്കൂളുകളിലെ ഫർണീച്ചറുകൾ, മറ്റ് സാധനസാമഗ്രികൾ എന്നിവ നശിപ്പിക്കുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യാതിരിക്കുന്നതിന് ക്ലാസ് അധ്യാപകരും, പ്രഥമാധ്യാപകരും ശ്രദ്ധിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

ഇത്തരം പ്രവർത്തികൾ
ഉണ്ടാകുന്ന വിദ്യാർത്ഥികളിൽ നിന്നും അതിനുള്ള നഷ്ടപരിഹാരം
ഈടാക്കുന്നതിനും, കർശന
നടപടി സ്വീകരിക്കുന്നതിനും പ്രഥമാധ്യാപകർക്കും പ്രിൻസിപ്പാൾ മാർക്കുമായി ഇറക്കിയ ഉത്തരവിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ ചൂണ്ടിക്കാട്ടി

Related posts

കേരളത്തിന് കൂടുതൽ വാക്‌സിൻ വേണമെന്ന് മുഖ്യമന്ത്രി; നൽകുമെന്ന് കേന്ദ്രമന്ത്രി

Aswathi Kottiyoor

റോഡില്‍ നിയമം ലംഘിച്ചോ: നോട്ടീസും മെസേജും വന്നില്ലെങ്കിലും വെബ്‌സൈറ്റില്‍ പിഴ കൃത്യമുണ്ടാകും.

Aswathi Kottiyoor

മു​ൻ​ഗ​ണനാ റേ​ഷ​ൻ കാ​ർ​ഡ് വ​ർ​ധ​ന കേ​ന്ദ്രം അം​ഗീ​ക​രി​ക്കു​ന്നി​ല്ല

Aswathi Kottiyoor
WordPress Image Lightbox