24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു ; നഗരസഭയിൽ പിറവവും ബ്ലോക്കിൽ മുളന്തുരുത്തിയും
Kerala

ആർദ്രകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു ; നഗരസഭയിൽ പിറവവും ബ്ലോക്കിൽ മുളന്തുരുത്തിയും

ആരോഗ്യമേഖലയിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശഭരണ സ്ഥാപനങ്ങൾക്കുള്ള 2021–-22ലെ ആർദ്രകേരളം പുരസ്‌കാരം തിരുവനന്തപുരം കോർപറേഷന്‌. ജില്ലാപഞ്ചായത്ത്‌ വിഭാഗത്തിൽ കോഴിക്കോടും നഗരസഭ വിഭാഗത്തിൽ പിറവവും ബ്ലോക്ക്‌ വിഭാഗത്തിൽ മുളന്തുരുത്തിയും ഒന്നാംസ്ഥാനം നേടി. പഞ്ചായത്ത്‌ വിഭാഗത്തിൽ ചെന്നീർക്കര (പത്തനംതിട്ട ജില്ല)യ്‌ക്കാണ്‌ പുരസ്‌കാരം.

പത്തു ലക്ഷം രൂപ വീതമാണ്‌ പുരസ്‌കാര തുക. ആരോഗ്യമന്ത്രി വീണാ ജോർജാണ്‌ അവാർഡ്‌ പ്രഖ്യാപിച്ചത്‌. തദ്ദേശസ്ഥാപനങ്ങൾ ആരോഗ്യമേഖലയിൽ ചെലവഴിച്ച തുക, സാന്ത്വന പരിചരണ പരിപാടികൾ, പ്രതിരോധ കുത്തിവയ്‌പ്‌, വാർഡുതല പ്രവർത്തനങ്ങൾ, മറ്റ് പ്രതിരോധ പ്രവർത്തനങ്ങൾ, നടപ്പാക്കിയ നൂതനമായ ആശയങ്ങൾ, പൊതുസ്ഥലങ്ങളിലെ മാലിന്യനിർമാർജനം എന്നിവവ വിലയിരുത്തിയാണ്‌ പുരസ്‌കാരം. 2021-–-22 വർഷം ആരോഗ്യമേഖലയിൽ തദ്ദേശഭരണ സ്ഥാപനങ്ങൾ 962.55 കോടി രൂപയുടെ പദ്ധതി പ്രവർത്തനങ്ങൾ നടത്തിയതായി മന്ത്രി പറഞ്ഞു

സംസ്ഥാനതലത്തിൽ രണ്ടാംസ്ഥാനം ലഭിച്ച തദ്ദേശസ്ഥാപനങ്ങൾ: -ജില്ലാ പഞ്ചായത്ത് – പാലക്കാട് ജില്ല, കോർപറേഷൻ–- – കൊല്ലം, നഗരസഭ–- കരുനാഗപ്പള്ളി, ബ്ലോക്ക് പഞ്ചായത്ത്–- – നെടുങ്കണ്ടം, പഞ്ചായത്ത്–– പോത്തൻകോട്. പഞ്ചായത്തിന്‌ ഏഴുലക്ഷം രൂപയും മറ്റ്‌ തദ്ദേശസ്ഥാപനങ്ങൾക്ക്‌ അഞ്ചുലക്ഷം രൂപവീതവുമാണ്‌ പുരസ്‌കാരം.

പഞ്ചായത്തുകൾക്ക്‌ ജില്ലാതലത്തിലും പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ മണീട്, പൈങ്ങോട്ടൂർ, കുമ്പളം എന്നിവക്കാണ്‌ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സ്ഥാനം. ഒന്നാംസ്ഥാനത്തിന്‌ അഞ്ചുലക്ഷവും രണ്ടാംസ്ഥാനത്തിന്‌ മൂന്നുലക്ഷവും മൂന്നാംസ്ഥാനത്തിന്‌ രണ്ടു ലക്ഷം രൂപയും ലഭിക്കും.

Related posts

14 ഇനങ്ങളടങ്ങിയ സൗജന്യ ഓണകിറ്റ് : 220 കോടി അനുവദിച്ചു

Aswathi Kottiyoor

ഒ​മി​ക്രോ​ണ്‍ ഭീ​തി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ വി​ല​ക്ക് നീ​ട്ടി

Aswathi Kottiyoor

മുതിർന്ന കമ്യൂണിസ്റ്റ് നേതാവ് എൻ. പരമേശ്വരൻ പോറ്റി അന്തരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox