24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വേനല്‍മഴ ശക്തമാകുന്നു; ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം
Uncategorized

വേനല്‍മഴ ശക്തമാകുന്നു; ഇടിമിന്നലിനെതിരെ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം


തിരുവനന്തപുരം ∙ സംസ്ഥാനത്ത് വേനല്‍മഴ കൂടുതല്‍ ശക്തമാകുന്നു. ഇന്ന് ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ വയനാട് വരെയുള്ള ജില്ലകളില്‍ മഴ ശക്തമാകും. ബുധനാഴ്ച വരെ കേരളത്തില്‍ മിക്ക ജില്ലകളിലും ഇടിമിന്നലോടു കൂടിയ മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. മിന്നലുള്ളപ്പോള്‍ തുറസായ സ്ഥലത്ത് നില്‍ക്കരുത്, വൈദ്യുതോപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്, മരങ്ങള്‍ക്കും വൈദ്യുതി പോസ്റ്റുകള്‍ക്കും സമീപം വാഹനങ്ങള്‍ പാര്‍ക്കുചെയ്യരുത് എന്നീ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. പലസ്ഥലങ്ങളിലും മിന്നല്‍ചുഴലിയും ആലിപ്പഴ വീഴ്ചയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വേനല്‍മഴ വ്യാപകമാകുമ്പോഴും സംസ്ഥാനത്ത് പകല്‍ താപനില 35 മുതല്‍ 38 ഡിഗ്രി വരെയാണ്.

Related posts

ചൂടു കൂടുന്നു, ‘തണുപ്പിക്കാന്‍’ ബീയര്‍ കുടിച്ച് കേരളം; 10,000 കെയ്സ് വരെ അധിക വില്‍പന

Aswathi Kottiyoor

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്

Aswathi Kottiyoor

ബാറിലിരുന്ന് പുകവലിക്കുന്നത് വിലക്കി; ജീവനക്കാരനെ സംഘം ചേർന്ന് കല്ലെറിഞ്ഞുകൊന്നു

Aswathi Kottiyoor
WordPress Image Lightbox