26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • കുരുന്നുകള്‍ക്ക് സ്‌നേഹത്തിന്റെ ഒരവധിക്കാലമേകാൻ അവസരം
Kerala

കുരുന്നുകള്‍ക്ക് സ്‌നേഹത്തിന്റെ ഒരവധിക്കാലമേകാൻ അവസരം

ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ കഴിയുന്ന കുട്ടികളെ വേനലവധിക്കാലത്ത് സ്വന്തം വീട്ടില്‍ താമസിച്ച് വളര്‍ത്താന്‍ താല്‍പര്യമുള്ളവരില്‍ നിന്നും വെക്കേഷന്‍ ഫോസ്റ്റര്‍കെയര്‍ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. ബാലനീതി നിയമ പ്രകാരം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ശിശുസംരക്ഷണ കേന്ദ്രങ്ങളില്‍ സംരക്ഷിക്കപ്പെടുന്നതും അവധിക്കാലത്ത് കുടുംബാംഗങ്ങളോടൊപ്പം പോകാന്‍ സാധിക്കാത്തതുമായ കുട്ടികള്‍ക്ക് അവരെ സ്വീകരിക്കാന്‍ സന്നദ്ധതയും പ്രാപ്തിയുമുള്ള കുടുംബങ്ങളില്‍ അവധിക്കാലം ചെലവഴിക്കാന്‍ അവസരം ഒരുക്കുക എന്നതാണ് വെക്കേഷന്‍ ഫോസ്റ്റര്‍ കെയര്‍ പദ്ധതിയുടെ ലക്ഷ്യം. വനിതാ ശിശുവികസന വകുപ്പിന്റെ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളില്ലാത്ത ദമ്പതികള്‍, കുട്ടികളുള്ള മാതാപിതാക്കള്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് വഴിയാണ് അപേക്ഷ സ്വീകരിക്കുന്നത്. മാനദണ്ഡ പ്രകാരം അനുയോജ്യമെന്ന് ബോധ്യപ്പെടുന്ന കുടുംബങ്ങള്‍ക്ക് കൗണ്‍സലിങ്ങും കുട്ടികളുമായി കൂടിക്കാഴ്ചക്കും അവസരമൊരുക്കും. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഉത്തരവു പ്രകാരമായിരിക്കും വെക്കേഷന്‍ ഫോസ്റ്റര്‍ പദ്ധതി വഴി കുട്ടികളെ താല്‍ക്കാലികമായി നല്‍കുന്നത്.
താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 31 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0490 2967199, 9446405546
വിലാസം: ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്, മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, റൂം നമ്പര്‍-എസ് 6, രണ്ടാം നില, തലശ്ശേരി-670104.

Related posts

ന​ഗ​ര​ങ്ങ​ളി​ലെ കെ​ട്ടി​ട നി​ർ​മാ​ണ​ം: 2018നു ​​​മു​​​ൻ​​​പ് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ർക്ക് സോഫ്റ്റ്‌വേർ കുരുക്ക്

Aswathi Kottiyoor

പദയാത്രികരെ ഊർജോത്പാദകരാക്കുന്ന സാങ്കേതികവിദ്യയുമായി സ്റ്റാർട്ടപ്പ്

Aswathi Kottiyoor

ജിഎസ്‌ടി പുനഃസംഘടന : തസ്‌തികകൾ വിന്യസിച്ചു

Aswathi Kottiyoor
WordPress Image Lightbox