24.2 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ചിറക്കൽ കോവിലകം വലിയരാജ സി കെ രവീന്ദ്രവർമ്മ അന്തരിച്ചു
Uncategorized

ചിറക്കൽ കോവിലകം വലിയരാജ സി കെ രവീന്ദ്രവർമ്മ അന്തരിച്ചു


കണ്ണൂർ ചിറക്കൽ കോവിലകം വലിയരാജ സി കെ രവീന്ദ്രവർമ്മ (89) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലാണ്  മരണം. സംസ്കാരം ശനിയാഴ്ച. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ക്ഷേത്രകലാ അക്കാദമി അംഗമാണ്.
ആനുകാലികങ്ങളിൽ നിരവധി കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഒമ്പതു നൃത്ത നാടകങ്ങൾ രചിച്ചതിനുപുറമെ രണ്ടു നൃത്തനാടകങ്ങൾക്ക് ഗാനരചനയും നിർവഹിച്ചു. അദ്ദേഹത്തിന്റെ നൃത്തനാടകങ്ങൾ വിവിധ കലാസമിതികൾ നിരവധി വേദികളിൽ അവതരിപ്പിച്ചിട്ടുണ്ട്‌. കോഴിക്കോട്, കണ്ണൂർ ആകാശവാണി നിലയങ്ങളിൽ നാടക അർട്ടിസ്റ്റായും പ്രവർത്തിച്ചിട്ടുണ്ട്‌. നാടക രംഗത്തെ സംഭാവനകൾക്ക് കേരള സംഗീത നാടക അക്കാദമി 2009ൽ ഗുരുപൂജ പുരസ്കാരം നൽകി ആദരിച്ചു. പന്തളം പാലസ് വെൽഫേർ സൊസൈറ്റി കെ രാമവർമ്മ സാഹിത്യപുരസ്ക്കാരം 2011ൽ  ‘ആഞ്ജനേയോപദേശം’ എന്ന കവിതയ്ക്കു ലഭിച്ചു.

ചിറക്കൽ കോവിലകം ദേവസ്വം ഫിറ്റ്പേഴ്സണായി (ട്രസ്റ്റി പ്രതി നിധി) ഇരുപത് കൊല്ലത്തോളം പ്രവർത്തിച്ചിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമിയിൽ രണ്ടു തവണ അംഗമായിരുന്നു. ഭാര്യ: ശാന്തകുമാരി തമ്പുരാട്ടി (എണ്ണയ്ക്കാട് വടക്കേ മഠം കൊട്ടാരം) മക്കൾ:ഗായത്രി വർമ്മ, ഗംഗവർമ്മ, ഗോകുൽ വർമ്മ. മരുമക്കൾ: പ്രദീപ് കുമാർ വർമ്മ, ആർ വി രവികുമാർ, ലക്ഷ്മി വർമ്മ.

Related posts

ഭാര്യയുടെ ചികിത്സയ്ക്ക് തലസ്ഥാനത്ത് പോയി, തിരിച്ചെത്തിയപ്പോൾ വിലപിടിപ്പുള്ളതൊന്നും വീട്ടിലില്ല, വൻ മോഷണം

ഹർഷിനക്ക് അഞ്ചാമത്തെ ശസ്ത്രക്രിയ; സർക്കാർ സഹായം ലഭിച്ചില്ല, തെരുവിൽ ചികിത്സാ ഫണ്ട് സമാഹരണം

Aswathi Kottiyoor

ഉച്ചയ്ക്ക് വെള്ളം നൽകാൻ പോയപ്പോൾ പശു ചതുപ്പിൽ താഴ്ന്ന നിലയിൽ, മണിക്കൂറുകൾക്ക് ശേഷം രക്ഷകരായി ഫയർഫോഴ്സ്

Aswathi Kottiyoor
WordPress Image Lightbox