24.9 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • കാഞ്ചീപുരത്ത് പടക്കശാലയിൽ സ്‌ഫോടനം: 8 പേർ മരിച്ചു, 15 പേർക്ക് പരിക്ക്
Uncategorized

കാഞ്ചീപുരത്ത് പടക്കശാലയിൽ സ്‌ഫോടനം: 8 പേർ മരിച്ചു, 15 പേർക്ക് പരിക്ക്

കാഞ്ചീപുരം: കാഞ്ചീപുരത്ത് പടക്കശാലയിലുണ്ടായ സ്‌ഫോടനത്തിൽ 8 മരണം. പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സ്‌ഫോടനം. മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ കാഞ്ചീപുരത്തെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ പത്തോളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

നരേന്ദ്രകുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിലാണ് സ്‌ഫോടനമുണ്ടായത്. തൊട്ടടുത്ത മറ്റൊരു പടക്കശാലയിലേക്കും തീ പടർന്നു. ആംബുലൻസ് എത്തുന്നതിന് മുമ്പ് ഓട്ടോയിലും സ്വകാര്യ വാഹനങ്ങളിലുമാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമല്ല.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ 3 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Related posts

ആലുവയിലെ ദുരഭിമാനക്കൊലപാതക ശ്രമം: പെൺകുട്ടിയുടെ നില ​ഇപ്പോഴും ​ഗുരുതരം

Aswathi Kottiyoor

പുതിയ കേന്ദ്ര ടാക്സ് നിയമ ഭേദഗതി പിൻവലിക്കണം, വസ്ത്രവ്യാപാരികൾ സമരത്തിലേക്ക്

Aswathi Kottiyoor

9 മാസം പ്രായമുള്ള ഗർഭസ്ഥ ശിശു മരിച്ച സംഭവം: ചികിത്സാപിഴവ്, ഡോക്ടർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ്

Aswathi Kottiyoor
WordPress Image Lightbox