24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ആറളം ഫാം സർക്കാർ കൊലക്ക് കൊടുത്തത് 14 ആദിവാസി ജീവനുകൾ*
Uncategorized

ആറളം ഫാം സർക്കാർ കൊലക്ക് കൊടുത്തത് 14 ആദിവാസി ജീവനുകൾ*


സര്‍ക്കാറിന്റെ നിസ്സംഗതയും അനാസ്ഥയും കാരണം ആറളം ഫാമിലും സമീപ പ്രദേശങ്ങളിലുമായി പൊലിഞ്ഞത് 14 ആദിവാസി ജീവനുകളാണ്. രണ്ട് പതിറ്റാണ്ട് മുമ്പ് ആദിവാസി ഭൂസമരങ്ങള്‍ കൊടുമ്പിരികൊണ്ട കാലത്താണ് ആദിവാസികള്‍ക്കായി പതിച്ചു നല്‍കാന്‍ ആറളം ഫാമിനെ പരിഗണിച്ചത്. 3500 ആദിവാസികളെ ആറളം ഫാമിൽ പുനരധിവസിപ്പിച്ചതല്ലാതെ അവർക്ക് വന്യജീവികളിൽനിന്ന് സുരക്ഷയൊരുക്കാൻ സർക്കാറുകൾക്കായില്ല. കാട്ടാനകള്‍ ഫാം മേഖലയില്‍ എത്തുന്നതിന്റെ ഫലമായി കാട്ടാനക്കൊമ്പുകളിൽ ആദിവാസി ജീവനുകൾ പൊലിയുകയാണ്. 2014 ഏപ്രിൽ 20ന്‌ ബ്ലോക്ക്‌ 11ലെ ആദിവാസി മാധവിയാണ്‌ ആദ്യം ആനയുടെ കുത്തേറ്റ്‌ മരിച്ചത്. മതിലും റെയില്‍വേലിയുമൊക്കെ നിർമ്മിക്കാൻ തീരുമാനമുണ്ടായെങ്കിലും ഒന്നും നടപ്പായില്ല. 2022 സെപ്തംബറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരണം നടന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു യോഗം വിളിച്ച്, ആനമതില്‍ നിര്‍മ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനം കഴിഞ്ഞ് അഞ്ചു മാസം പിന്നിട്ടപ്പോൾ കാട്ടാനക്കലിയിൽ മറ്റൊരു ആദിവാസി യുവാവിന് ദാരുണാന്ത്യം സംഭവിച്ചത്. ആറളം ഫാം പുനരധിവാസ മേഖല പത്താം ബ്ലോക്കിലെ കോരന്റെ മകൻ രഘു(43)വിന്റെ മരണം സർക്കാർ അനാസ്ഥയുടെയും നിസ്സംഗതയുടെയും ഉത്തമ ദൃഷ്ടാന്തമാണ്. സര്‍ക്കാര്‍ അനാസ്ഥക്കെതിരെ ജനകീയ രോഷം ഉയരണമെന്ന് പ്രവാസി വെൽഫെയർ കുവൈത്ത് കണ്ണൂർ ജില്ല കമ്മറ്റി ആഹ്വാനം ചെയ്തു. പ്രസിഡന്റ് ഫായിസ് അബ്ദുല്ല അധ്യക്ഷത വഹിച്ചു.

Related posts

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരന് ക്രൂര മര്‍ദനം; ഒളിവിലായിരുന്ന അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

Aswathi Kottiyoor

ഒരോവറിൽ അടിച്ചുകൂട്ടിയത് 39 റണ്‍സ്, യുവരാജിന്‍റെ 17 വര്‍ഷം പഴക്കമുള്ള ലോക റെക്കോര്‍ഡ് തകര്‍ത്ത് സമോവൻ താരം

Aswathi Kottiyoor

കടകംപള്ളിക്കെതിരെ സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമര്‍ശനം; അനാവശ്യ വിവാദത്തിന് തിരികൊളുത്തിയെന്ന് ആരോപണം

Aswathi Kottiyoor
WordPress Image Lightbox