24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • റബർ പ്രതിസന്ധി ; കേന്ദ്രത്തിന്റെ എല്ലാ ചുവടും ടയർ വ്യവസായികൾക്കായി ; റബർ കർഷകർക്ക്‌ അന്തകനാകാൻ പുതിയ ബില്ലും
Kerala

റബർ പ്രതിസന്ധി ; കേന്ദ്രത്തിന്റെ എല്ലാ ചുവടും ടയർ വ്യവസായികൾക്കായി ; റബർ കർഷകർക്ക്‌ അന്തകനാകാൻ പുതിയ ബില്ലും

കോട്ടയം
റബർ കർഷകരെ ദുരിതത്തിലേക്ക്‌ തള്ളിയത്‌ ആസിയൻ കരാർ അപ്പടി തുടരുന്ന കേന്ദ്ര സർക്കാർ നയം. മുൻ കോൺഗ്രസ്‌ സർക്കാർ ഒപ്പിട്ട കരാർ ബിജെപി സർക്കാർ കൂടുതൽ ശക്തമായി തുടരുന്നതാണ്‌ വിലയിടിവിന്റെ ആഘാതം ഇത്രയധികം കൂട്ടിയത്‌. ഈ കരാറിലെ 19–-ാം വകുപ്പു പ്രകാരം ഇറക്കുമതി നിയന്ത്രണ ഇടപെടലുകൾ നടത്തണമെന്ന്‌ കർഷകസംഘടനകൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്ര സർക്കാർ അതിന്‌ കൂട്ടാക്കുന്നില്ല.

രാജ്യത്തെ ഉൽപ്പാദന മേഖലയിൽ പ്രതിവർഷം 13 ലക്ഷം ടൺ റബറോളം വേണ്ടിവരുമെന്നാണ്‌ വ്യവസായികൾ കണക്കാക്കിയിരിക്കുന്നത്‌. ഇവിടുത്തെ ഉൽപ്പാദനമാകട്ടെ ഏഴര ലക്ഷം ടണ്ണോളം. കഴിഞ്ഞ വർഷം 5,36,000 ടൺ സ്വാഭാവിക റബറാണ്‌ ഇറക്കുമതി ചെയ്‌തത്‌. വൻ കുത്തകകളായ ടയർ കമ്പനികളുടെ താൽപര്യം സംരക്ഷിക്കാൻ ചുങ്കം 25 ശതമാനത്തിലേക്ക്‌ കുറച്ചു. ഈ ആനുകൂല്യം വ്യവസായികൾക്ക്‌ നൽകിയിരുന്നില്ലെങ്കിൽ റബറിന്‌ മോഹവില കിട്ടുമായിരുന്നുവെന്ന്‌ റബർ ഡീലേഴ്‌സ്‌ ഫെഡറേഷൻ ഭാരവാഹിയും കർഷകനുമായ ജോർജ്‌ വാലി പറഞ്ഞു. കോമ്പൗണ്ട്‌ റബറിന്റെ ഇറക്കുമതിയും ക്രമാതീതമായി കൂടി. രണ്ട്‌ വർഷം മുമ്പ്‌ 35,000 ടണ്ണായിരുന്നത്‌ ഇപ്പോൾ 1,15,000 ടണ്ണായി. ഇതിന്റെ ഇറക്കുമതി ചുങ്കം കേന്ദ്രം കൂട്ടിയെങ്കിലും ആസിയൻ രാജ്യങ്ങൾക്ക്‌ ബാധകമല്ല. ഇന്തൊനേഷ്യ , ഐവറി കോസ്‌റ്റ്‌ എന്നീ രണ്ടു രാജ്യങ്ങളിൽ നിന്നാണ്‌ പകുതിയോളം വിദേശ റബറെത്തു
ന്നത്‌.

Related posts

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ ശൈ​ശ​വ വി​വാ​ഹം: ക​ർ​ശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി ശി​ശു​ക്ഷേ​മ സ​മി​തി

Aswathi Kottiyoor

ഉംറ തീര്‍ഥാടകര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടഫിക്കറ്റ് നിര്‍ബന്ധം

Aswathi Kottiyoor

റബ്ബർവില എട്ടുവർഷത്തെ ഉയർന്ന നിലയിൽ

Aswathi Kottiyoor
WordPress Image Lightbox