30.4 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • ആദിവാസികളോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതി മിർസാദു റഹ്മാൻ
Uncategorized

ആദിവാസികളോട് സർക്കാർ കാണിക്കുന്നത് കടുത്ത അനീതി മിർസാദു റഹ്മാൻ


കണ്ണൂർ :ആദിവാസികളോട് സർക്കാർ കാണിക്കുന്ന കടുത്ത അനീതിയുടെ തെളിവാണ് ആറളം ഫാമിലെ ആദിവാസികൾ ഇപ്പോൾ അനുഭവിക്കുന്നതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദുറഹ്മാൻ പറഞ്ഞു.

ആറളം ഫാമിലേത് കാട്ടാനയുടെ ആക്രമമല്ല സർക്കാർ നടത്തിയ കൊലപാതകമാണെന്ന് പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ച് ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറളം ഫാമിലെ 14 ആദിവാസികളെയാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ
4 പേർ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ കൊല്ലപ്പെട്ടതാണ്. കഴിഞ്ഞ മാർച്ചിൽ വാസു കൊല്ലപ്പെട്ടപ്പോൾ ശക്തമായ പ്രതിഷേധം നടന്നിരുന്നു ഓടുവിൽ ആന മതിൽ സർക്കാർ പ്രഖ്യാപിച്ചു പക്ഷേ ആ പ്രവർത്തി ഇപ്പോഴും ആരംഭിച്ചിട്ടില്ല ആദിവാസികളുടെ ജീവന് വില കല്പിക്കാത്ത ഇടത് സർക്കാറിന്റെ വഞ്ചനാത്മക നിലപാടിനെതിരെ ശക്തമായ തുടർ പ്രക്ഷോപങ്ങൾ പാർട്ടി നേതൃത്വം നൽക്കുമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു

ജില്ലാ പ്രസിഡന്റ് സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു ജില്ലാ വൈസ് പ്രസിഡന്റുമാരായ പള്ളിപ്രം പ്രസന്നൻ , വി.വിചന്ദ്രൻ മാസ്റ്റർ ജില്ലാ സെക്രട്ടറി സി.കെ മുനവ്വിർ എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി.

ഷാജഹാൻ സ്വാഗതവും മുഹമ്മദ്‌ ഇംതിയാസ് നന്ദിയും പറഞ്ഞു

പരിപാടിക്ക് ജില്ല ജനറൽ സെക്രട്ടറി ഫൈസൽ മാടായി ജില്ലാ കമ്മിറ്റി അംഗങ്ങളായ വിജയൻ ചെങ്ങറ, രഹ്ന ടീച്ചർ, പി.വത്സല, സാബിറ ടീച്ചർ. ആദിവാസി പ്രതിനിധികളായ മധു, ബിന്ദു വെൽഫെയർ പാർട്ടി പാൽചുരം യൂണിറ്റ് പ്രസിഡന്റ് ജിഷ എന്നിവർ നേതൃത്വം നൽകി

Related posts

ഇന്ന് ലോക കാലാവസ്ഥ ദിനം

Aswathi Kottiyoor

മലപ്പുറത്ത് നാലുവയസ്സുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ അതിഥി തൊഴിലാളി റിമാൻഡിൽ –

Aswathi Kottiyoor

ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി, ജുഡീഷ്യൽ കസ്റ്റഡി നീട്ടി

Aswathi Kottiyoor
WordPress Image Lightbox