26.8 C
Iritty, IN
July 5, 2024
  • Home
  • Uncategorized
  • സെന്‍സെക്‌സില്‍ 284 പോയന്റ് നേട്ടം: നിഫ്റ്റി 17,150 പിന്നിട്ടു.*
Uncategorized

സെന്‍സെക്‌സില്‍ 284 പോയന്റ് നേട്ടം: നിഫ്റ്റി 17,150 പിന്നിട്ടു.*


മുംബൈ: ബാങ്ക് തകര്‍ച്ചകളുടെ പരമ്പരയ്ക്ക് വിരാമമായതോടെ സൂചികകള്‍ നേട്ടം തിരിച്ചുപിടിക്കാന്‍ തുടങ്ങി. രണ്ടാമത്തെ ദിവസവും വിപണിയില്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 17,200നരികെയെത്തി. യുഎസ് ഫെഡിന്റെ നിരക്ക് സംബന്ധിച്ച തീരുമാനം പുറത്തുവരാനിരിക്കെയാണ് നേട്ടം.

സെന്‍സെക്‌സ് 284 പോയന്റ് ഉയര്‍ന്ന് 58,359ലും നിഫ്റ്റി 83 പോയന്റ് നേട്ടത്തില്‍ 17,191ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് സൂചികകളെല്ലാം നേട്ടത്തിലായിരുന്നു.

എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്‌സി ലൈഫ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടിസിഎസ്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍. കോള്‍ ഇന്ത്യ, ഏഷ്യന്‍ പെയിന്റ്‌സ്, ബിപിസിഎല്‍, പവര്‍ഗ്രിഡ് കോര്‍പ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

രാജ്യത്തെ വിപണിയില്‍നിന്ന് വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുകയാണ്. കഴിഞ്ഞ ദിവസം 1,454.63 കോടി രൂപയുടെ ഓഹരികളാണ് ഇവര്‍ വിറ്റൊഴിഞ്ഞത്. മ്യൂച്വല്‍ ഫണ്ടുകള്‍ ഉള്‍പ്പടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 1,946.06 കോടി രൂപയുടെ ഓഹരികളില്‍ നിക്ഷേപം നടത്തുകയും ചെയ്തു.

Related posts

ഡ്യൂട്ടിക്കിടയിൽ അത്യാഹിതം: സർക്കാർ ജീവനക്കാർക്ക്‌ പ്രത്യേക സഹായ പദ്ധതി പ്രഖ്യാപിച്ച് മന്ത്രിസഭ

Aswathi Kottiyoor

പുതുപ്പള്ളിയില്‍ സര്‍ക്കാരിനെതിരായ വികാരം പ്രതിഫലിക്കും’; യുഡിഎഫിനുള്ളത് സ്വപ്നതുല്യ വിജയലക്ഷ്യമെന്ന് സതീശന്‍

Aswathi Kottiyoor

അവയവക്കടത്ത് കേസ് പ്രതി സാബിത്ത് നാസറിന്‍റെ ചോദ്യം ചെയ്യല്‍ കൊച്ചിയില്‍, നിർണായക ഫോൺ കോൾ വിവരങ്ങളും പൊലീസിന്

Aswathi Kottiyoor
WordPress Image Lightbox