കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിന്റെയും ഇരിട്ടി എക്സൈസ് റെയിഞ്ച് ഓഫീസിന്റെയും സംയുക്ത വാഹന പരിശോധനയിൽ 5 ലക്ഷം രൂപയോളം വിലമതിക്കുന്ന 100 ഗ്രാം അതിമാരക മയക്കുമരുന്നായ Methylenedioxymethamphetamine (MDMA) മായി കണ്ണൂർ താലൂക്കിൽ മാട്ടുൽ അംശം ദേശത്ത് മടക്കര എന്ന സ്ഥലത്ത് കളത്തിൽ പറമ്പിൽ വീട്ടിൽ താമസം സജീവ് കുമാർ മകൻ സലീൽ കുമാർ കെ പി അറസ്റ്റിൽ . ബാംഗ്ലൂരുവിൽ നിന്ന് BlaBlaCar എന്ന കാർപൂളിങ് ആപ്പ് വഴി കാർ പൂൾ ചെയ്യ്ത് വരുന്നതിനിടയിലാണ് സലീൽ കുമാർ എക്സൈസ് സംഘത്തിന്റെ പിടിയിലായത് . ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ശ്രീ. രജിത്ത്. സി , കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പ്രിവന്റീവ് ഓഫീസർ ശ്രീ. വിവി ബിജു എന്നിവർ സംയുക്ത വാഹന പരിശോധനക്ക് നേതൃത്വം നൽകി. പ്രതിയെ പ്രാഥമികമായി ചോദ്യം ചെയ്യ്തത്തിൽ സ്കൂൾ സെന്റോഫ് അഘോഷ പാർട്ടിക്കും വിഷു ആഘോഷ പരുപാടിയിലും ഉപയോഗിക്കുന്നതിനാണ് അതിമാരക മയക്കുമരുന്നായ MDMA കർണാടകത്തിൽ നിന്നും കേരളത്തിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് ഇരിട്ടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ശ്രീ. രജിത്ത് സി പറഞ്ഞു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രമോദ് കുമാർ കെ പി , ഉമ്മർ കെ പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദിനേശൻ ഇ സി , രവി കെ എൻ , ബിജു കെ സിവിൽ എക്സൈസ് ഓഫീസർമാരായ സതീഷ് വി എൻ , കെ കെ രാഗിൽ, ഹണി .സി , സനേഷ് കെ പി വനിത സിവിൽ എക്സൈസ് ഓഫീസർ ശിൽപ വന്നിവരും പങ്കെടുത്തു.
- Home
- Uncategorized
- കൂട്ടുപുഴയിൽ വൻ MDMA വേട്ട*