24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേളകം പഞ്ചായത്ത് കൺവെൻഷനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം ഫണ്ട് ഉദ്ഘാടനവും
Kerala

കേളകം പഞ്ചായത്ത് കൺവെൻഷനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം ഫണ്ട് ഉദ്ഘാടനവും

കേളകം: മുസ് ലിം ലീഗ് കേളകം പഞ്ചായത്ത് കൺവെൻഷനും സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ സ്മാരക സൗധം ഫണ്ട് ഉദ്ഘാടനവും അടക്കാത്തോട് വെച്ച് നടന്നു. മുസ് ലിം ലീഗ് പേരാവൂർ മണ്ഡലം വെെസ്.പ്രസിഡന്‍റ് പി.വി ഇബ്രാഹിം പരിപാടി ഉദ്ഘാടനം ചെയ്തു. മുസ് ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റ് പി.എച്ച് കബീര്‍ അധ്യക്ഷനായി. വനിത ലീഗ് ജില്ലാ വെെ.പ്രസിഡന്‍റ് റെെഹാനത്ത് സുബി മുഖ്യപ്രഭാഷണം നടത്തി. ജി.സി.സി കെ.എം.സി.സി വെെ.പ്രസിഡന്‍റ് അബ്ദുല്‍ സലീം വെള്ളാറയില്‍ ആദ്യ ഫണ്ട് കെെമാറി ഉദ്ഘാടനം നിര്‍വഹിച്ചു. പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്‍റ് തറാൽ ഹംസ മുപ്പൻ, പ്രവാസി ലീഗ് പേരാവൂർ മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുൾ സലാം പെരുന്തയിൽ, മുസ് ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി കെ.കെ ഫെെസല്‍ ,ജോ.സിക്രട്ടറി സി.എം യൂസുഫ്, ട്രഷറര്‍ പി.എ അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

അസാധാരണ ജനിതകമാറ്റം, വാക്സീൻ സുരക്ഷ മറികടക്കും; ഒമിക്രോൺ പുതിയ ഭീഷണി.

Aswathi Kottiyoor

യുഎഇയില്‍ പുതിയ ഫെഡറല്‍ വ്യക്തി നിയമം പ്രാബല്യത്തില്‍

Aswathi Kottiyoor

സംസ്ഥാന കേരളോത്സവം കണ്ണൂരിൽ*

Aswathi Kottiyoor
WordPress Image Lightbox