സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ “തൊണ്ടി’വാഹനങ്ങള്‍ കുന്നുകൂടുന്നു. വിവിധ സ്റ്റേഷനുകളിലായി 26, 708 വാഹനങ്ങളാണ് നിലവില്‍ സൂക്ഷിച്ചിട്ടുള്ളത്.
കേസുകളില്‍ പിടിച്ചെടുക്കുന്നവയ്ക്കു പുറമേ അപകടങ്ങളില്‍പ്പെട്ട വാഹനങ്ങളും ഇക്കൂട്ടത്തിൽ ഉള്‍പ്പെടുന്നു. കേസുകള്‍ തീര്‍പ്പാക്കുന്നതിലെ കാലതാമസം ഒഴിവാക്കി വാഹനങ്ങള്‍ സ്റ്റേഷന് പരിസരങ്ങളില്‍നിന്നു മാറ്റണമെന്നും ഇവ ലേലം ചെയ്തു സര്‍ക്കാരിലേക്ക് മുതല്കൂട്ടണമെന്നുമുള്ള ആവശ്യം ശക്തമാണ്.
പോലീസിന്റെ കണക്ക് പ്രകാരം തൃശൂര്‍ ജില്ലയിലാണ് ഇത്തരത്തിലുള്ള തൊണ്ടിവാഹനങ്ങള്‍ കൂടുതലുള്ളത്-4157. ഇതില്‍ 2401 എണ്ണം തൃശൂര്‍ സിറ്റി പരിധിയിലും 1756 എണ്ണം റൂറലിലുമാണ്. മലപ്പുറത്ത് 3183 വാഹനങ്ങളുംണ്ട്. തിരുവനന്തപുരത്ത് 2840, കൊല്ലത്ത് 2536, കോഴിക്കോട് 2127, പാലക്കാട് 2067, എറണാകുളം 1758, കണ്ണൂര്‍ 1678, കാസര്‍ഗോഡ് 1626, ആലപ്പുഴ 1494, കോട്ടയം 1240, പത്തനംതിട്ട 1048, ഇടുക്കി 520, വയനാട് 425 എന്നിങ്ങനെയാണ് വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളുടെ എണ്ണം.
പോലീസ് സ്റ്റേഷനുകളിൽ സ ൂക്ഷിച്ചിരിക്കുന്ന വാഹനങ്ങൾ
►തൃശൂർ 4157
►മലപ്പുറം 3183
►തിരുവനന്തപുരം 2840,
►കൊല്ലം 2536,
►കോഴിക്കോട് 2127,
►പാലക്കാട് 2067,
►എറണാകുളം 1758,
►കണ്ണൂര്‍ 1678,
►കാസര്‍ഗോഡ് 1626,
►ആലപ്പുഴ 1494,
►കോട്ടയം 1240,
►പത്തനംതിട്ട 1048,
►ഇടുക്കി 520,
►വയനാട് 425