24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • 8 വര്‍ഷത്തിന് ഇടയില്‍ 12 മരണം; കാട്ടാന പേടിയില്‍ നിന്ന് മോചനമില്ലാതെ ആറളം
Uncategorized

8 വര്‍ഷത്തിന് ഇടയില്‍ 12 മരണം; കാട്ടാന പേടിയില്‍ നിന്ന് മോചനമില്ലാതെ ആറളം


കണ്ണൂർ ∙ ഒരു ദുരന്തമുണ്ടാകുമ്പോൾ മാത്രം അധികാരികളുടെ കണ്ണു പതിയുന്ന ഇടമായി കണ്ണൂർ ആറളം ഫാം മാറിയിട്ട് പതിറ്റാണ്ടുകളായി. ഇക്കാലത്തിനിടെ 12 പേരെയാണ് കാട്ടാനകൾ ഇവിടെ കൊന്നത്. കാട്ടാനകളെ ഭയന്ന് വീടിനു വെളിയിലിറങ്ങാൻ പോലും കഴിയാതെ ജീവിക്കുന്ന മനുഷ്യരുടെ നാടായി മാറി ആറളം.
ദാമുവും റിജേഷും കൊല്ലപ്പെട്ട് ഒരു വർഷം ആകുന്നതിന് മുന്നേയാണ് രഘുവിനെയും കഴിഞ്ഞ ദിവസം കാട്ടാന കൊന്നത്. ഇവിടെ താമസിക്കുന്നവർക്ക് കാട്ടാനകൾ തമ്പിടിക്കുന്ന കൊടുംകാട്ടിൽ പട്ടയം നൽകി ചതിച്ചതാണ് മാറി വന്ന സർക്കാരുകൾ. ജീവനും കയ്യിൽ പിടിച്ചു ജീവിക്കുന്നതിനിടയിൽ പലരും കാട്ടാനയ്ക്കു മുന്നിൽപ്പെടുന്നു. വിറക് ശേഖരിക്കാനും ജോലിക്കായുമൊക്കെ പോയ 12 മനുഷ്യർ ഇന്ന് മണ്ണിലലിഞ്ഞു.
തങ്ങളെ സംരക്ഷിക്കാൻ ആരുമില്ലെന്ന തിരിച്ചറിവ് കിട്ടിക്കഴിഞ്ഞുവെന്ന് പറയുന്നുണ്ട് നാട്ടുകാരായ നാരായണിയും ലിജിയും. കാട്ടാന ആക്രമണത്തിൽ ഒരോരുത്തർ കൊല്ലപ്പെടുമ്പോൾ ആദിവാസി സമൂഹത്തിന്റെ പ്രതിഷേധം ഉയരുന്നു.

Related posts

ജിമ്മിൽ ദാരുണ മരണം; ട്രെഡ്‍മില്ലിൽ നിന്ന് ബാലൻസ് തെറ്റിയ യുവതി പിന്നിലെ ജനലിലൂടെ താഴേക്ക് വീണു

Aswathi Kottiyoor

തലസ്ഥാനത്ത് നിന്നും കാണാതായ 12 കാരനെ കണ്ടെത്തിയത് പരിചയക്കാരൻ, റോഡിലൂടെ നടന്ന് പോയത് 5 കിലോമീറ്ററോളം

Aswathi Kottiyoor

മോചനത്തിന് പണം, അല്ലെങ്കിൽ വൃക്ക വിൽക്കും; അമേരിക്കയിൽ നിന്നും കാണാതായ ഹൈദരാബാദ് സ്വദേശിയുടെ കുടുംബത്തിന് കോൾ

Aswathi Kottiyoor
WordPress Image Lightbox