Uncategorized
നീലക്കുറിഞ്ഞി പൂക്കൾ പറിച്ചെടുത്ത് ഇൻസ്റ്റഗ്രാമിൽ ഫോട്ടോ പോസ്റ്റ് ചെയ്തു; നടപടിക്ക് വനംവകുപ്പ്, കേസെടുക്കും

ഇടുക്കി: മൂന്നാറില്‍ നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുത്ത് ഇസ്റ്റഗ്രാമില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത സംഭവത്തിൽ കേസെടുക്കുമെന്ന് വനം വകുപ്പ്. മൂന്നാര്‍ കുട്ടിയാര്‍ സ്വദേശിക്കെതിരെയാണ് വനംവകുപ്പ് നടപടിക്ക് ഒരുങ്ങുന്നത്. നീലക്കുറിഞ്ഞി പൂക്കള്‍ പറിച്ചെടുക്കുന്നതും നശിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് വനംവകുപ്പ് പറഞ്ഞു.
സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി പറിക്കരുതെന്ന് ജില്ലാ ഭരണകൂടവും വനംവകുപ്പും നേരത്തെ കര്‍ശനമായി നിർദ്ദേശം നൽകിയിരുന്നു. ഈ നിർദ്ദേശങ്ങൾ നിലനില്‍ക്കെയാണ് സഞ്ചാരികള്‍ പൂക്കള്‍ പറിച്ചെടുത്തത്. പൂക്കള്‍ പറിച്ച ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ വനം വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം കേസെടുക്കുമെന്നാണ് അറിയിച്ചത്.



