21.9 C
Iritty, IN
November 22, 2024
  • Home
  • Uncategorized
  • ജി​ല്ലാ പ‍​ഞ്ചാ​യ​ത്തി​ന് 125 കോ​ടി​യു​ടെ ബ​ജ​റ്റ്: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് മു​ൻ​തൂ​ക്കം; കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 6.55 കോ​ടി
Uncategorized

ജി​ല്ലാ പ‍​ഞ്ചാ​യ​ത്തി​ന് 125 കോ​ടി​യു​ടെ ബ​ജ​റ്റ്: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് മു​ൻ​തൂ​ക്കം; കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് 6.55 കോ​ടി

ക​ണ്ണൂ​ർ: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2023-24 വ​ർ​ഷം 125,12,79,639 വ​ര​വും 122,91,85,000 രൂ​പ ചെ​ല​വും 2,20,94,639 മി​ച്ച​വും പ്ര​തീ​ക്ഷി​ക്കു​ന്ന ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​ൽ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്കാ​ണ് മു​ൻ​തൂ​ക്കം. വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യ്ക്ക് 27.10 കോ​ടി രൂ​പ നീ​ക്കി​വ​ച്ച ബ​ജ​റ്റി​ൽ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ 6.55 കോ​ടി​യും ടൂ​റി​സം രം​ഗ​ത്ത് 2.15 കോ​ടി​യും വ​നി​താ രം​ഗ​ത്ത് 1.15 കോ​ടി​യും വ​ക​യി​രു​ത്തി. ക​ണ്ണൂ​രി​നെ സ​മ്പൂ​ർ​ണ ശു​ചി​ത്വ വി​ദ്യാ​ല​യ ജി​ല്ല​യാ​യി മാ​റ്റു​ന്ന​തി​ന് നാ​ല് കോ​ടി രൂ​പ വ​ക​യി​രു​ത്തി. സ​മ​ഗ്ര വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി ഈ ​വ​ർ​ഷ​വും തു​ട​രും. ഇ​തി​നാ​യി 40 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി.* ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ഹി​ത​മാ​യി 10.88 കോ​ടി വകയിരുത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ജ​റ്റ് ച​ർ​ച്ച​യി​ൽ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ. സു​രേ​ഷ് ബാ​ബു, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ടി. ​സ​ര​ള, കെ.​കെ. ര​ത്ന​കു​മാ​രി, യു.​പി. ശോ​ഭ,അം​ഗ​ങ്ങ​ളാ​യ എം. ​രാ​ഘ​വ​ൻ, ഇ. ​വി​ജ​യ​ൻ, തോ​മ​സ് വ​ക്ക​ത്താ​നം, എ​ൻ.​പി. ശ്രീ​ധ​ര​ൻ, ടി. ​ത​മ്പാ​ൻ , വി. ​ഗീ​ത, ടി.​സി. പ്രി​യ, എം. ​ജൂ​ബി​ലി ചാ​ക്കോ, കെ. ​താ​ഹി​റ, സി.​പി. ഷി​ജു, എ. ​മു​ഹ​മ്മ​ദ് അ​ഫ്‌​സ​ൽ, ലി​സി ജോ​സ​ഫ്, ക​ല്ലാ​ട്ട് ച​ന്ദ്ര​ൻ, എ​സ്.​കെ. ആ​ബി​ദ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​രാ​യ പി.​പി. ഷാ​ജി​ർ, പി. ​വി. വ​ത്സ​ല, കെ. ​സു​ധാ​ക​ര​ൻ, സെ​ക്ര​ട്ട​റി എ.​വി. അ​ബ്ദു​ല​ത്തീ​ഫ്, ആ​സൂ​ത്ര​ണ സ​മി​തി വൈ​സ് ചെ​യ​ർ​മാ​ൻ ടി.​ഗം​ഗാ​ധ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക് വ​ക​യി​രു​ത്തി​യ തു​ക:

കാർഷികരംഗം

* വ​നാ​തി​ർ​ത്തി​ക​ളി​ൽ സൗ​രോ​ർ​ജ​തൂ​ക്കു​വേ​ലി സ്ഥാ​പി​ക്കാ​ൻ ഒ​രു കോ​ടി.
* ല​ഘു​കാ​ർ​ഷി​കോ​പ​ക​ര​ണ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്താ​നു​ള്ള ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ന്ന​തി​ന് 5.5 ല​ക്ഷം, കാ​ർ​ഷി​ക യ​ന്ത്ര​വ​ൽ​ക്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ 11 ല​ക്ഷം.
* കു​റ്റ്യാ​ട്ടൂ​ർ മാ​ങ്ങ​യി​ൽ നി​ന്ന് മാം​ഗോ ഹ​ണി യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കാ​ൻ മൂ​ന്ന് ല​ക്ഷം രൂ​പ.
* കൃ​ഷി ഫാ​മു​ക​ളി​ൽ ത​ന​ത് വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ തേ​നീ​ച്ച വ​ള​ർ​ത്താ​ൻ അ​ഞ്ച് ല​ക്ഷം.
* ജി​ല്ലാ കൃ​ഷി ഫാ​മി​ൽ ഹൈ​ടെ​ക് ന​ഴ്‌​സ​റി സ്ഥാ​പി​ക്കാ​ൻ 10 ല​ക്ഷം.
* തോ​ടു​ക​ളി​ലും ചെ​റു​പു​ഴ​ക​ളി​ലും ത​ട​യ​ണ​യും വി​സി​ബി​ക​ളും നി​ർ​മി​ക്കാ​ൻ 50 ല​ക്ഷം.
* ചെ​റു​ത​ല്ല ചെ​റു​ധാ​ന്യം പ​ദ്ധ​തി​യി​ൽ ചെ​റു​ധാ​ന്യ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ അ​ഞ്ച് ല​ക്ഷം.
* നെ​ൽ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന് 1.20 കോ​ടി​യും കൈ​പ്പാ​ട് കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​ന് 25 ല​ക്ഷ​വും. പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 64 ല​ക്ഷം.
* ക​രി​മ്പ​ത്തെ ജി​ല്ലാ കൃ​ഷി ഫാം ​അ​പൂ​ർ​വ​വും വൈ​വി​ധ്യ​മാ​ർ​ന്ന​തു​മാ​യ മാ​വു​ക​ളു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യി മാ​റ്റാ​നാ​യി മാം​ഗോ മ്യൂ​സി​യം സ്ഥാ​പി​ക്കാ​ൻ ര​ണ്ട് ല​ക്ഷം.
* ആ​യു​ർ​വേ​ദ മ​രു​ന്ന് ചെ​ടി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​നാ​വ​ശ്യ​മാ​യ മെ​ഡി​സി​ൻ പ്ലാ​ന്‍റ് ന​ഴ്‌​സ​റി ത​യ​റാ​ക്കു​ന്ന​തി​നും വി​പ​ണ​നം ഉ​റ​പ്പു​വ​രു​ത്താ​നു​മാ​യി അ​ഞ്ച് ല​ക്ഷം.
* വ​ന്യ​മൃ​ഗ​ങ്ങ​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ചെ​ത്തി​ക്കൊ​ടു​വേ​ലി ഉ​പ​യോ​ഗി​ച്ച് ജൈ​വ​വേ​ലി നി​ർ​മി​ക്കു​ന്ന​ത് കൃ​ഷി ഫാ​മു​ക​ളി​ൽ ചെ​ത്തി​ക്കൊ​ടു​വേ​ലി തൈ​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ര​ണ്ട് ല​ക്ഷം.
* ച​ക്ക, മാ​ങ്ങ, ക​ശു​മാ​ങ്ങ, ചാ​മ്പ​ങ്ങ, പേ​ര​ക്ക തു​ട​ങ്ങി​യ പ​ഴ​വ​ർ​ഗ​ങ്ങ​ൾ സം​ഭ​രി​ക്കാ​നും അ​ത് ശാ​സ്ത്രീ​യ​മാ​യി സം​സ്‌​ക​രി​ക്കാ​നും ക​രി​മ്പം ജി​ല്ലാ കൃ​ഷി​ത്തോ​ട്ട​ത്തി​ൽ പ​ഴ​വ​ർ​ഗ സം​സ്‌​ക​ര​ണ യൂ​ണി​റ്റ് ആ​രം​ഭി​ക്കാ​ൻ മൂ​ന്ന് ല​ക്ഷം.
* ക​രി​മ്പം കൃ​ഷി ഫാ​മി​ൽ ഫാം ​എ​ക്‌​സി​ബി​ഷ​ൻ ഡെ​മോ യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ അ​ഞ്ച് ല​ക്ഷം.
* കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ യ​ന്ത്ര​വ​ത്ക​ര​ണ​വും ആ​ധു​നി​ക കൃ​ഷി​രീ​തി​ക​ളും വ​ള​പ്ര​യോ​ഗ​ങ്ങ​ളും കീ​ട​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ളും ക​ർ​ഷ​ക​രെ പ​രി​ച​യ​പ്പെ​ടു​ത്താ​നും വി​പ​ണ​ന​ത്തി​ന്‍റെ​യും മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ ക​ർ​ഷ​ക​ർ​ക്ക് മ​ന​സി​ലാ​ക്കാ​നും സ​ഹാ​യ​ക​ര​മാ​യ ‘ഫാ​ർ​മേ​ഴ്‌​സ് കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് 10 ല​ക്ഷം.
* എ​ല്ലാ സീ​സ​ണി​ലും പൂ​വ് കൃ​ഷി ചെ​യ്ത് ല​ഭ്യ​മാ​ക്കാ​ൻ സം​രം​ഭ​ക​ർ​ക്ക് പ്രോ​ത്സാ​ഹ​ന​മാ​യി 10 ല​ക്ഷം രൂ​പ​യും ഓ​ണ​ത്തി​ന് ഒ​രു കൊ​ട്ട പൂ​വ്’​ചെ​ണ്ടു​മ​ല്ലി കൃ​ഷി​ക്ക് 15 ല​ക്ഷം.
* ക​ല്ലു​മ്മ​ക്കാ​യ കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ 15 ല​ക്ഷം.
* പൊ​തു​ജ​ലാ​ശ​യ​ങ്ങ​ളി​ലെ മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കാ​ൻ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ക്കാ​ൻ ആ​റ് ല​ക്ഷം.
* കൃ​ഷി​ഫാ​മു​ക​ളെ ശ​ക്തി​പ്പെ​ടു​ത്താ​നും ജി​ല്ല​യി​ലെ കാ​ർ​ഷി​ക മു​ന്നേ​റ്റ​ത്തി​ന് സ​ഹാ​യ​ക മാ​ക്കാ​നു​മാ​യി 3.55 കോ​ടി.
* ക്ഷീ​ര​സം​ഘ​ങ്ങ​ൾ മു​ഖേ​ന ശേ​ഖ​രി​ക്കു​ന്ന പാ​ലി​ന് സ​ബ്‌​സി​ഡി ന​ൽ​കാ​ൻ ഒ​ന്ന​ര കോ​ടി​യും ക​മ്യൂ​ണി​റ്റി ക്യാ​റ്റി​ൽ ഷെ​ഡ് എ​ന്‍റ​ർ​പ്രൈ​സ​സ് കം ​മി​നി ഡ​യ​റി ഫാ​മി​ന് അ​ഞ്ച് ല​ക്ഷം.
* ക്ഷീ​ര​വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി മി​ക​ച്ച ക​ന്നു​കു​ട്ടി​ക​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യം വെ​ച്ച് കാ​ഫ് ബൂ​സ്റ്റ​ർ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ൻ ര​ണ്ട​ര ല​ക്ഷം.
* കൊ​മ്മേ​രി ആ​ട് ഫാ​മി​ന്‍റെ വി​ക​സ​ന​ത്തി​ന് 30 ല​ക്ഷം .
* ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും ദൈ​നം​ദി​ന പ്ര​വ​ർ​ത്ത ന​ങ്ങ​ൾ​ക്കു​മാ​യി 98 ല​ക്ഷം .
* പെ​രി​ങ്ങോം-​വ​യ​ക്ക​ര​യി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള​ള അ​ഞ്ച് ഏ​ക്ക​ർ വി​സ്തൃ​തി​യു​ള​ള കു​ള​ത്തി​ൽ മീ​ൻ വ​ള​ർ​ത്താ​ൻ ര​ണ്ട് ല​ക്ഷം രൂ​പ​യും, സൗ​രോ​ർ​ജ പ്ലാ​ന്‍റ് സ്ഥാ​പി​ക്കാ​ൻ 20 ല​ക്ഷം.
* ക​ണ്ണൂ​ർ ചി​ല്ലീ​സ് മു​ള​ക് കൃ​ഷി ആ​രം​ഭി​ക്കു​ന്ന​തി​ന് 10 ല​ക്ഷം.
സ്ത്രീമുന്നേറ്റം
* കു​ടും​ബ​ശ്രീ ഗ്രൂ​പ്പു​ക​ൾ​ക്ക് തൊ​ഴി​ൽ സം​രം​ഭ​മാ​യി ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ൽ സ്‌​കൂ​ഫെ-​ക​ഫെ അ​റ്റ് സ്‌​കൂ​ൾ പ​ദ്ധ​തി​ക്ക് 40 ല​ക്ഷം.
* വ​നി​താ ഗ്രൂ​പ്പു​ക​ൾ​ക്ക് ആ​ട് ഫാം ​യൂ​ണി​റ്റു​ക​ൾ ആ​രം​ഭി​ക്കാ​ൻ 15 ല​ക്ഷം.
* വ​നി​ത​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും ആ​യോ​ധ​ന​ക​ല, നീ​ന്ത​ൽ പ​രി​ശീ​ല​നം അ​ഞ്ച് ല​ക്ഷം രൂ​പ.
* വി​ധ​വ​ക​ൾ​ക്ക് തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളും പു​ന​ർ വി​വാ​ഹ​ത്തി​ന് വി​ധ​വാ മാ​ട്രി​മോ​ണി​യ​ലും ആ​രം​ഭി​ക്കു​വാ​ൻ അ​ഞ്ച് ല​ക്ഷം.
* ഷീ​നൈ​റ്റ് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ക്കാ​ൻ 20 ല​ക്ഷം.
* വ​ർ​ക്കിം​ഗ് വി​മ​ൻ​സ് ഹോ​സ്റ്റ​ൽ സ്ഥാ​പി​ക്കാ​ൻ ഒ​രു കോ​ടി 70 ല​ക്ഷം.
വിനോദസഞ്ചാരം
* പ്ര​കൃ​തി ഭം​ഗി​യാ​ൽ മ​നോ​ഹ​ര​മാ​യ ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലെ കാ​പ്പി​മ​ല​യി​ൽ ടൂ​റി​സ്റ്റ് വി​ല്ലേ​ജി​നാ​യി 50 ല​ക്ഷം.
* ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പു​തു​താ​യി വി​ക​സി​പ്പി​ക്കു​ന്ന ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​ന് 25 ല​ക്ഷം.
* ന്യൂ​മാ​ഹി എം.​മു​കു​ന്ദ​ൻ പാ​ർ​ക്കി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നും ന​വീ​ക​ര​ണ​ത്തി​നു​മാ​യി 1.15 കോ​ടി രൂ​പ.
* പൈ​ത​ൽ​മ​ല, പാ​ല​ക്ക​യം​ത​ട്ട്, പാ​ലു​കാ​ച്ചി​മ​ല, ചാ​ൽ ബീ​ച്ച് എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ൻ​ഡ് മി​ൽ സ്ഥാ​പി​ച്ച് കാ​റ്റി​ൽ​നി​ന്ന് വൈ​ദ്യു​തി ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​നു​ള​ള സാ​ധ്യ​താ പ​ഠ​ന​ത്തി​നും പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി 13 ല​ക്ഷം.
* ച​രി​ത്ര സ്മാ​ര​ക​ങ്ങ​ളാ​യ ക​ണ്ണൂ​ർ കോ​ട്ട, അ​റ​ക്ക​ൽ കൊ​ട്ടാ​രം, മ്യൂ​സി​യം, ചി​റ​ക്ക​ൽ കൊ​ട്ടാ​രം, ഏ​ഴി​മ​ല, പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ൾ, മ​റ്റ് ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ, ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ൾ, ക​ണ്ണൂ​രി​ലെ ത​ന​ത് ഭ​ക്ഷ​ണ വി​ഭ​വ​ങ്ങ​ൾ, ക​ല​ക​ൾ, ക​ണ്ണൂ​ർ കൈ​ത്ത​റി തു​ട​ങ്ങി​യ​വ​യെ​ല്ലാം ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്താ​നും സാ​ധി​ക്കും വി​ധം ഹെ​റി​റ്റേ​ജ് ബി​നാ​ലെ സം​ഘ​ടി​പ്പി​ക്കാ​ൻ 50 ല​ക്ഷം.
* ക​ണ്ട​ൽ മ്യൂ​സി​യം സ്ഥാ​പി​ക്കു​ന്ന​തി​ന് 10 ല​ക്ഷം.
ആരോഗ്യരംഗം
* ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് 4.08 കോ​ടി.
* ക​ണ്ണൂ​ർ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഒ​ന്ന​ര കോ​ടി.
* ക​ണ്ണൂ​ർ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യെ ജ​ന​നി എ​ക്‌​സ​ല​ൻ​സ് സെ​ന്‍റ​റാ​യി ഉ​യ​ർ​ത്താ​ൻ 20 ല​ക്ഷം, ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ 50 ല​ക്ഷ​വും വാ​ഹ​നം വാ​ങ്ങാ​ൻ 15 ല​ക്ഷ​വും. സി​സി​ടി​വി സ്ഥാ​പി​ക്കാ​ൻ ര​ണ്ട് ല​ക്ഷ​വും കെ​ട്ടി​ട​ത്തി​ന്‍റെ മെ​യി​ന്‍റ​ൻ​സി​ന് 20 ല​ക്ഷ​വും. സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ന് 10 ല​ക്ഷം. പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ​ക്ക് മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കാ​ൻ നാ​ല് ല​ക്ഷം രൂ​പ​യും ലാ​ബ് റീ ​ഏ​ജ​ന്‍റ് വാ​ങ്ങാ​ൻ 12 ല​ക്ഷ​വും, ദൈ​നം​ദി​ന ചെ​ല​വു​ക​ൾ​ക്ക് ര​ണ്ട് ല​ക്ഷം രൂ​പ​യു​മ​ട​ക്കം ആ​കെ 1.35 കോ​ടി.
* ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ 24×7 സ​മ​യ​ങ്ങ​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ്പ് ഡെ​സ്‌​ക്കി​ന്‍റെ തു​ട​ർ ന​ട​ത്തി​പ്പി​നാ​യി 20 ല​ക്ഷം.
* ട്രാ​ൻ​സ്പാ​ര​ന്‍റ്െ ആം​ബു​ല​ൻ​സ്: ജി​ല്ലാ ആ​ശു​പ​ത്രി കേ​ന്ദ്രീ​ക​രി​ച്ച് പു​തി​യ ആം​ബു​ല​ൻ​സ് വാ​ങ്ങു​ന്ന​തി​ന് 20 ല​ക്ഷം രൂ​പ.
* ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​ത്തി​ലൂ​ടെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വ് വ​രു​ത്താ​നും, രോ​ഗ പ്ര​തി​രോ​ധ​ത്തി​നു​മാ​യി ജ​ന​കീ​യ ആ​രോ​ഗ്യ സാ​ക്ഷ​ര​താ പ്ര​ചാ​ര​ണം ആ​രം​ഭി​ക്കാ​ൻ ര​ണ്ട് ല​ക്ഷം.
* വൃ​ക്ക, ക​ര​ൾ മാ​റ്റി​വ​യ്ക്ക​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​രാ​യ​വ​ർ​ക്ക് തു​ട​ർ​ച്ച ല​ഭ്യ​മാ​ക്ക​ൽ പ​ദ്ധ​തി​യി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച പാ​വ​പ്പെ​ട്ട​വ​ർ​ക്ക് സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കാ​രു​ണ്യ ഫാ​ർ​മ​സി​യി​ൽ നി​ന്നും മ​രു​ന്നു​ക​ൾ ല​ഭ്യ​മാ​ക്കി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സ്‌​നേ​ഹ ജ്യോ​തി ക്ലി​നി​ക്കി​ൽ നി​ന്നും മ​രു​ന്ന് ന​ൽ​കു​ന്ന ഈ ​പ​ദ്ധ​തി ക്കാ​യി 1.20 കോ​ടി.* കാ​ൻ​സ​ർ നി​യ​ന്ത്ര​ണ​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ക​ണ്ണൂ​ർ ഫൈ​റ്റ് കാ​ൻ​സ​ർ പ​ദ്ധ​തി​ക്ക് 20 ല​ക്ഷം .

വിദ്യാഭ്യാസം
* ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ൾ​ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് 50 ല​ക്ഷം.
* ക​ണ്ണൂ​ർ സ​യ​ൻ​സ് പാ​ർ​ക്കി​ന്‍റെ വി​പു​ലീ​ക​ര​ണ​ത്തി​നും ആ​ധു​നി​ക​വ​ത്ക​ര​ണ​ത്തി നു​മാ​യി 80 ല​ക്ഷം.
* പ​ട്ടി​ക​വ​ർ​ഗ​ക്കാ​രാ​യ 12ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്രൊ​ഫ​ഷ​ണ​ൽ കോ​ഴ്‌​സു​ക​ൾ​ക്ക് പ്ര​വേ​ശ​നം ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കാ​ൻ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം ന​ൽ​കാ​ൻ ര​ണ്ട് ല​ക്ഷം.
* പ​ട്ടി​ക​വ​ർ​ഗ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ന് 25 ല​ക്ഷം.
* പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​ഭാ​ത​ഭ​ക്ഷ​ണം ന​ൽ​കു​ന്ന​തി​ന് അ​ഞ്ച് ല​ക്ഷം.
* പ​ട്ടി​ക​വ​ർ​ഗ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് ഹൈ​ജീ​ൻ​കി​റ്റ് വി​ത​ര​ണം ചെ​യ്യാ​ൻ ര​ണ്ട​ര ല​ക്ഷം.
* ലിം​ഗ​സ​മ​ത്വ​ത്തെ​കു​റി​ച്ചും ലിം​ഗ​നീ​തി​യെ കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കു​ന്ന​തി​ന് ജ​ൻ‌​ഡ​ർ ക്ല​ബ് രൂ​പീ​ക​രി​ക്കും.
* പ​ട്ടി​ക​വ​ർ​ഗ യു​വ​തീ യു​വാ​ക്ക​ൾ​ക്ക് യൂ​ണി​ഫോം സേ​ന​യി​ൽ ജോ​ലി ല​ഭി​ക്കാ​ൻ പ​രി​ശീ​ല​നം ന​ൽ​കാ​ൻ ഏ​ഴ് ല​ക്ഷം.
* പ​ട്ടി​ക​ജാ​തി യു​വ​തീ യു​വാ​ക്ക​ൾ​ക്ക് സൈ​ന്യ​ത്തി​ൽ ചേ​രു​ന്ന​തി​ന് പ്രീ-​റി​ക്രൂ​ട്ടിം​ഗ് ട്രെ​യി​നിം​ഗ് ന​ൽ​കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ​യും, ഹെ​വി ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് അ​ഞ്ച് ല​ക്ഷം.
* ഭി​ന്ന​ശേ​ഷി ര​ക്ഷി​താ​ക്ക​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ​യും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് മു​ച്ച​ക്ര​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് 20 ല​ക്ഷ​വും പ്രീ ​വൊ​ക്കേ​ഷ​ണ​ൽ തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ന് 10 ല​ക്ഷ​വും.
* ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ളി​ൽ സം​ഗീ​ത സ്‌​പോ​ർ​ട്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് അ​ഞ്ച് ല​ക്ഷം.
* പ​ട്ടി​ക​ജാ​തി യു​വ​തീ യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന​ത്തി​ന് നാ​ല് ല​ക്ഷ​വും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ക്ലാ​സ് ന​ൽ​കു​ന്ന​തി​ന് അ​ഞ്ച് ല​ക്ഷ​വും.* മു​ഴു​വ​ൻ ഹൈ​സ്‌​കൂ​ൾ ,ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ര​ക്ഷാ​ക​ർ​തൃ ബോ​ധ​വ​ൽ​ക്ക​ര​ണം ന​ട​ത്താ​ൻ പ​രി​ശീ​ല​ന സാ​മ​ഗ്രി​ക​ൾ ത​യാ​റാ​ക്കാ​നും പ​രി​ശീ​ല​ന​ത്തി​നും തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മാ​യി ഒ​രു ല​ക്ഷം.

മറ്റ് പ്രധാന പദ്ധതികൾ
* ക​ണ്ണ​പു​രം, ന്യൂ​മാ​ഹി പ​ഞ്ചാ​യ​ത്തു​ക​ളെ പ​ല​ഹാ​ര ഗ്രാ​മ​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ 20 ല​ക്ഷം.
* സ​മു​ദാ​യ ശ്മ​ശാ​ന​ങ്ങ​ൾ പൊ​തു​ശ്മ​ശാ​ന​ങ്ങ​ൾ ആ​യി മാ​റ്റാ​ൻ ത​യാ​റു​ള്ളി​ട​ത്ത് സ​മു​ദാ​യ​ശ്മ​ശാ​ന​ങ്ങ​ളെ ആ​ധു​നി​ക​വ​ത്ക​രി​ച്ച് പൊ​തു​ശ്മ​ശാ​ന​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന ‘സ​ർ​വ്വ​ശാ​ന്തി’​ക്ക് 30 ല​ക്ഷം.
* പ​ട്ടി​ക​ജാ​തി ഗ്രൂ​പ്പു​ക​ൾ​ക്ക് വാ​ദ്യ​സം​ഘം ആ​രം​ഭി​ക്കു​വാ​ൻ 25 ല​ക്ഷം.
* ആ​റ​ളം ന​വ​ജീ​വ​ൻ കോ​ള​നി​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​ന് 40 ല​ക്ഷം.
* കു​ഞ്ഞി​മം​ഗ​ല​ത്ത് വെ​ങ്ക​ല​ഗ്രാ​മം പ​ദ്ധ​തി​ക്ക് 20 ല​ക്ഷം.
* ക​ല്യാ​ശേ​രി സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി​യി​ൽ നൈ​പു​ണ്യ പ​രി​ശീ​ല​ന കേ​ന്ദ്രം ആ​രം​ഭി​ക്കാ​ൻ 40 ല​ക്ഷം.
* പാ​യം പ​ഞ്ചാ​യ​ത്തി​നെ ബാം​ബു ഗ്രാ​മ​മാ​ക്കാ​ൻ 10 ല​ക്ഷം.
* അ​ഞ്ച് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് സെ​പ്‌​റ്റേ​ജ് ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റുക​ൾ സ്ഥാ​പി​ക്കും.
* ജി​ല്ല​യി​ൽ പു​തി​യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ​ക്ക് സ്ഥ​ലം വാ​ങ്ങു​ന്ന​തി​ന് ഒ​ന്ന​ര കോ​ടി.
* ആ​നി​മ​ൽ ബ​ർ​ത്ത് ക​ൺ​ട്രോ​ൾ (എ​ബി​സി) കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്താ​ൻ വാ​ഹ​നം വാ​ങ്ങാ​ൻ 12 ല​ക്ഷം, മ​റ്റ് സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ൻ 30 ല​ക്ഷം.
* ഹെ​ൽ​ത്തി ഡി​സ്ട്രി​ക്ട് പ​ദ്ധ​തി​ക്ക് 10 ല​ക്ഷം രൂ​പ​യും ജി​ല്ല​യി​ലെ യു​വ​ജ​ന ക്ല​ബ്ബു​ക​ൾ​ക്ക് കാ​യി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യാ​ൻ 30 ല​ക്ഷം.
* കു​ടി​വെ​ള്ള പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ജ​ലം സു​ല​ഭം, ജ​ല സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ര​ണ്ട് കോ​ടി.
* ഹ​രി​ത ക​ർ​മ​സേ​നാം​ഗ​ങ്ങ​ൾ​ക്ക് യൂ​ണി​ഫോം ന​ൽ​കു​ന്ന​തി​ന് 25 ല​ക്ഷം.
* റോ​ഡു​ക​ളു​ടെ​അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​മാ​യി എ​ട്ട് കോ​ടി രൂ​പ . ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡു​ക​ളി​ലെ പാ​ല​ങ്ങ​ളും ക​ൾ​വ​ർ​ട്ടു​ക​ളും പു​തു​ക്കി പ​ണി​യു​ന്ന​തി​ന് ഒ​രു കോ​ടി.
* ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെകീ​ഴി​ലു​ള​ള ഘ​ട​ക​സ്ഥാ​പ​ന​ങ്ങ​ളി​ൽ സോ​ളാ​ർ പാ​ന​ൽ സ്ഥാ​പി​ക്കാ​ൻ നാ​ല​ര കോ​ടി.
* ക​ണ്ണൂ​രി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളോ​ടു​കൂ​ടി​യ, ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള​ള കൈ​ത്ത​റി ത്തു​ണി​ക​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന​തി​ന് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​ൻ ക​ണ്ണൂ​ർ പു​ട​വ​യ്ക്ക് 12 ല​ക്ഷം.
* തോ​ട്ട​ട​യി​ലെ ബ്രെ​യി​ലി പ്രി​ന്‍റിം​ഗ് സൌ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി കാ​ഴ്ച പ​രി​മി​തി​യു​ള​ള​വ​ർ​ക്കാ​യി ബ്രെ​യി​ൽ ലി​പി​യി​ൽ വാ​യ​നാ സാ​മ​ഗ്രി​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ നാ​ല് ല​ക്ഷം രൂ​പ. 2023-24 വ​ർ​ഷ​ത്തി​ൽ 10 പു​സ്ത​ക​ങ്ങ​ളെ​ങ്കി​ലും ത​യ്യാ​റാ​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
* വ​യോ​ജ​ന​ങ്ങ​ൾ​ക്കാ​യി വാ​യ​ന​ശാ​ല​ക​ളി​ലും അ​ങ്ക​ണ​വാ​ടി​ക​ളി​ലും പ​ക​ൽ വീ​ട് ഒ​രു​ക്കാ​ൻ ഏ​ഴ് ല​ക്ഷ​വും വ​യോ​ജ​ന കേ​ന്ദ്ര​ങ്ങ​ളും പ​ക​ൽ വീ​ടു​ക​ളും മ​റ്റും കേ​ന്ദ്രീ​ക​രി​ച്ച് ക​ലാ​വി​രു​ന്ന് സാ​യ​ന്ത​ന​ത്തി​ലെ സാ​യാ​ഹ്ന വി​രു​ന്ന് ഒ​രു​ക്കാ​ൻ 15 ല​ക്ഷ​വും.

Related posts

മാറ്റം അനിവാര്യം, സുരക്ഷിതമായ തെഴിലിടം ഒരുമിച്ച് സൃഷ്ടിക്കാം: ഡബ്യൂസിസി

Aswathi Kottiyoor

കള്ളക്കേസിൽ കുടുക്കിയതിന്റെ കാരണം അറിയണം’; ഷീല വ്യാജലഹരി കേസിൽ കുടുങ്ങിയിട്ട് ഫെബ്രുവരി 27 ന് ഒരു വർഷം

Aswathi Kottiyoor

മോദി പ്രഭാവമേല്‍ക്കാതെ കന്നഡമനസ്; ദക്ഷിണേന്ത്യയില്‍ താമര കൊഴിയുന്നു

Aswathi Kottiyoor
WordPress Image Lightbox