24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അധിക വൈദ്യുതി ആവശ്യകത നിറവേറ്റാൻ പദ്ധതികൾ
Kerala

അധിക വൈദ്യുതി ആവശ്യകത നിറവേറ്റാൻ പദ്ധതികൾ

വേനൽക്കാലത്തെ വർധിച്ചുവരുന്ന വൈദ്യുതി ഉപയോഗവും അധിക ഊർജ ആവശ്യകതയും നിറവേറ്റാൻ വൈദ്യുതിവകുപ്പ്‌ നടപടികൾ എടുത്തിട്ടുണ്ടെന്ന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി സഭയിൽ പറഞ്ഞു. പ്രതിവർഷം ആറുമാസത്തേക്ക് പവർ ട്രേഡിങ്‌ കോർപറേഷനുമായി 270 മെഗാവാട്ടിന്റെ മൂന്നുവർഷത്തെ മധ്യകാല കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. ഈ വർഷം മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലേക്ക്‌ ഹ്രസ്വകാല കരാറിലും ബാങ്കിങ് കരാറിലും ഏർപ്പെട്ടു. മെയ് 20 വരെ 100 മെഗാവാട്ടും മെയ് 21 മുതൽ 31 വരെ 200 മെഗാവാട്ടും വൈദ്യുതിക്ക്‌ ഹ്രസ്വകാല ടെൻഡർ ക്ഷണിച്ചു. സർക്കാർ അധികാരത്തിൽ വന്നതിനുശേഷം 480.5 മെഗാവാട്ട് വൈദ്യുതി അധികമായി ഉൽപ്പാദിപ്പിച്ചു.

വേനൽക്കാലത്ത് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കണം. നിലവിൽ ഏറ്റവും കൂടുതൽ വൈദ്യുതി ആവശ്യകതയുണ്ടായത്‌ കഴിഞ്ഞ 14നാണ്‌. വൈദ്യുതി ഉൽപ്പാദന വിതരണ മേഖലകളിൽ സ്വകാര്യകുത്തകകളെ സഹായിക്കാൻ നടത്തുന്ന കേന്ദ്ര ഇടപെടലുകൾ വൈദ്യുതിനിരക്കിൽ വൻ വർധന ഉണ്ടാകാൻ ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. യൂണിറ്റിന് പരമാവധി 50 രൂപവരെ ഈടാക്കാൻ കഴിയുന്ന പുതിയ തീരുമാനം രാജ്യത്ത് ഊർജമേഖലയിൽ അടിയന്തരാവസ്ഥയ്ക്ക് കളമൊരുക്കും. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിക്കാനുള്ള കേന്ദ്രനിർദേശം കാരണം വൈദ്യുതി വാങ്ങൽ ചെലവിൽ കെഎസ്ഇബിക്ക് പ്രതിമാസം ശരാശരി 11.07 കോടിയുടെ അധികബാധ്യത ഉണ്ടായിട്ടുണ്ട്‌. 2022 ഏപ്രിൽമുതൽ ഒക്ടോബർവരെ ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ചതുമൂലമുണ്ടായ അധിക ചെലവാണ് ഇതെന്നും മന്ത്രി പറഞ്ഞു.

Related posts

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇനി പുതിയ നമ്പര്‍ സീരീസ്

Aswathi Kottiyoor

കിടപ്പാടമില്ലാതെ’ കൂത്തുപറമ്പിലെ പോലീസുകാർ

Aswathi Kottiyoor

രണ്ടാം നൂറുദിന പരിപാടി ; സഹകരണ മേഖലയിൽ 500 സ്ഥിരം നിയമനം

Aswathi Kottiyoor
WordPress Image Lightbox