22.9 C
Iritty, IN
July 8, 2024
  • Home
  • Uncategorized
  • പരാതി പരിഹാര സമ്പര്‍ക്ക പരിപാടി*
Uncategorized

പരാതി പരിഹാര സമ്പര്‍ക്ക പരിപാടി*


എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ടുമായി ബന്ധപ്പെട്ട നിധി താങ്കള്‍ക്കരികെ – ജില്ലാ വ്യാപന പദ്ധതി എന്ന ഗുണഭോക്താക്കള്‍ക്കായുള്ള പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി മാര്‍ച്ച് 27ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് ഒരു മണി വരെ കണ്ണൂര്‍ ഫോര്‍ട്ട് റോഡിലെ വി കെ കോംപ്ലക്സിലുള്ള ഇ പി എഫ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും മഞ്ചേശ്വരം വ്യാപാരഭവന്‍ കോണ്‍ഫറന്‍സ് ഹാളിലും നടത്തും.
ഇ പി എഫ് അംഗങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഇ പി എസ് പെന്‍ഷണര്‍മാര്‍ക്കും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും ഒരേ സമയം വിവര കൈമാറ്റത്തിനും പരാതി പരിഹാരത്തിനുമുള്ള വേദിയായിരിക്കും ഇത്. പെന്‍ഷന്‍ യോഗ്യത, പെന്‍ഷന്‍ തുക സംബന്ധിച്ച പ്രശ്നങ്ങളും, ഇ നോമിനേഷന്‍, ഡിജിറ്റല്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പ്രാധാന്യത്തെ കുറിച്ചും ചര്‍ച്ച ചെയ്യും. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 0497 2712388.

18/03/23

Related posts

വാഹനം കസ്റ്റഡിയിലെടുക്കണമെന്ന് വനപാലകർ; വട്ടംചുറ്റിച്ച് പ്രതിയുടെ ബന്ധുക്കൾ, വഴങ്ങിയത് അറ്റകൈ പ്രയോഗത്തിൽ

Aswathi Kottiyoor

അട്ടപ്പാടി കോളജിലെ സിസിടിവി: പൊലീസ് കണ്ടു… കണ്ടു… കണ്ടില്ല

Aswathi Kottiyoor

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി; വിനോദസഞ്ചാരത്തിന് വിലക്ക്

Aswathi Kottiyoor
WordPress Image Lightbox