23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *H3N2 വ്യാപനം; പൂനെയിൽ ആദ്യമരണം, ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 9 ആയി.*
Uncategorized

*H3N2 വ്യാപനം; പൂനെയിൽ ആദ്യമരണം, ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 9 ആയി.*

രാജ്യത്ത് H3N2 വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഐ.സി.എം.ആർ മുൻകരുതലുകൾ നിർദേശിച്ചിരുന്നു. ഇപ്പോഴിതാ പൂനെയിലെ പിംപരി ചിഞ്ചവാഡിൽ H3N2 വ്യാപിച്ച് എഴുപത്തിമൂന്നുകാരൻ മരിച്ച വാർത്തയാണ് പുറത്തുവരുന്നത്. ഇതോടെ രാജ്യത്ത് രോ​ഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒമ്പതായി.

സി.ഒ.പി.ഡി.(chronic obstructive pulmonary disease) ബാധിതനും ഹൃദ്രോ​ഗിയുമാണ് മരണമടഞ്ഞയാൾ എന്ന് പിംപരി ചിഞ്ചവാഡ് മുനിസിപ്പൽ കോർപ്പറേഷൻ വ്യക്തമാക്കി. ഇതുകൂടാതെ അഹമ്മദ് ന​ഗറിലും നാ​ഗ്പൂരിലും ഓരോ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് പതിനാലിനാണ് അഹമ്മദ് നഗറിൽ എം.ബി.ബി.എസ് വിദ്യാർഥി മരണമടഞ്ഞത്. H3N2വിനൊപ്പം കോവിഡും ബാധിച്ചിരുന്നു. നാ​ഗ്പൂരിൽ എഴുപത്തിയെട്ടുകാരനും രോ​ഗബാധ മൂലം മരണപ്പെട്ടിരുന്നു. കർണാടകയിലെ ഹാസൻ ജില്ലയിൽ നിന്നുള്ള എൺപത്തിരണ്ടുകാരന്റേതാണ് രാജ്യത്തെ ആദ്യത്തെ H3N2 മരണം.

രോ​ഗവ്യാപനം വർധിച്ച സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളും മഹാരാഷ്ട്ര ആരോ​ഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്. മാസ്ക് നിർബന്ധിതമാക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കണമെന്നും ആരോ​ഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു.

Related posts

മണിപ്പൂർ ആവർത്തിക്കാതിരിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് പ്രത്യാശിക്കാം’; ആശംസകളുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

Aswathi Kottiyoor

‘നന്മമരം ചമയലാണോന്നറിയില്ല, ആ 2ലക്ഷം തിരിച്ചുവാങ്ങിയിട്ടില്ല’; ജയസൂര്യക്കെതിരായ പോസ്റ്റിന് സംവിധായകന്റെ മറുപടി

Aswathi Kottiyoor

വീട്ടമ്മയെ പീഡിപ്പിച്ച് ഗർഭിണിയാക്കി, ഡിഎൻഎ ടെസ്റ്റ് അട്ടിമറിച്ചു’; ഒടുവിൽ സജിമോനെ പുറത്താക്കി സിപിഎം

Aswathi Kottiyoor
WordPress Image Lightbox