24.5 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • *നിലീന അത്തോളിക്ക് നിയമസഭാ മാധ്യമ അവാര്‍ഡ്.*
Uncategorized

*നിലീന അത്തോളിക്ക് നിയമസഭാ മാധ്യമ അവാര്‍ഡ്.*

തിരുവനന്തപുരം: ഇ.കെ നായനാര്‍ കേരള നിയമസഭാ മാധ്യമ അവാര്‍ഡിനു മാതൃഭൂമി ഡോട്ട്കോം സബ്എഡിറ്റര്‍ നിലീന അത്തോളി അര്‍ഹയായി. 2021ല്‍ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച തള്ളരുത് ഞങ്ങള്‍ എസ്എംഎ രോഗികളാണ് എന്ന ലേഖന പരമ്പരക്കാണ് അവാര്‍ഡ്. സ്പൈനല്‍ മസ്‌കുലര്‍ അട്രോഫി രോഗം ബാധിച്ച കുട്ടികളും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന ദുരിതങ്ങളും സങ്കടങ്ങളും വിശദമായി പ്രതിപാദിക്കുന്നതായിരുന്നു പരമ്പര.

മലയാള ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഉന്നമനവും പൊതു സമൂഹത്തിന്റെ ക്ഷേമവും ഉറപ്പു വരുത്തുന്നതിനും നിയമസഭയുടെ പ്രവര്‍ത്തനം പൊതു സമൂഹത്തെ അറിയിക്കുന്നതിനുമായി വിവിധ മേഖലകളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തുന്ന മാധ്യമ സൃഷ്ടിയ്ക്കായി കേരള നിയമസഭ ഏര്‍പ്പെടുത്തിയിട്ടുള്ളതാണ് നിയമസഭാ മാധ്യമ അവാര്‍ഡ്.

രാംനാഥ് ഗോയങ്ക മാധ്യമ അവാര്‍ഡ്, നാഷണല്‍ മീഡിയ അവാര്‍ഡ്, സംസ്ഥാന മാധ്യമപുരസ്‌കാരം, സംസ്ഥാന സര്‍ക്കാര്‍ യുവപ്രതിഭാ പുരസ്‌കാരം, പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യ പുരസ്‌കാരം, ലാഡ്ലി മീഡിയ അവാര്‍ഡ് തുടങ്ങീ ഒട്ടേറെ പുരസ്‌കാരങ്ങള്‍ നിലീനയ്ക്ക് ലഭിച്ചിട്ടുണ്ട്.
നിയമസഭാ അവാര്‍ഡ് ജേതാക്കളായ മറ്റുള്ളവര്‍ (അച്ചടി മാധ്യമ വിഭാഗത്തില്‍)
ആര്‍. ശങ്കരനാനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ എം.ബി സന്തോഷ്, മെട്രോ വാര്‍ത്ത (മലയാളത്തെ തോല്‍പ്പിക്കുന്ന മീടുക്കര്‍ എന്ന ലേഖനം),

ഇ.കെ.നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീമതി നിലീന അത്തോളി, മാതൃഭൂമി (തള്ളരുത് ഞങ്ങള്‍ എസ് എം എ രോഗികളാണ് എന്ന പരമ്പര)

ജി. കാര്‍ത്തികേയന്‍ നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ സുജിത്ത് നായര്‍, മലയാള മനോരമ (നടുത്തളം, നിയമസഭാ അവലോകനം) എന്നിവരും,

ദൃശ്യ മാധ്യമ വിഭാഗത്തില്‍

ആര്‍. ശങ്കരനാനാരായണന്‍ തമ്പി നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ. ബിജു മുത്തത്തി, കൈരളി ന്യൂസ് (നാഞ്ചിനാടിന്റെ ഇതിഹാസം എന്ന പരിപാടി)

ഇ.കെ.നായനാര്‍ നിയമസഭാ മാധ്യമ അവാര്‍ഡ് ശ്രീ. കെ. അരുണ്‍കുമാര്‍, ഏഷ്യാനെറ്റ് ന്യൂസ് (ആനത്തോഴര്‍ എന്ന പരിപാടി) എന്നിവരും അര്‍ഹരായി .

അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മാര്‍ച്ച് 22-ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന പരിപാടിയില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നതാണ്.

Related posts

രാത്രി 11ന് ശേഷം കടകള്‍ക്ക് നിയന്ത്രണം; തൃക്കാക്കര നഗരസഭയ്‌ക്കെതിരെ പ്രോഗ്രസ്സിവ് ടെക്കികളുടെ പ്രതിഷേധം

Aswathi Kottiyoor

പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് തുക അനുവദിച്ചു; 67.87 കോടി രൂപ അനുവദിച്ചെന്ന് ധനമന്ത്രി

Aswathi Kottiyoor

ഷെയര്‍ ട്രേഡിങില്‍ നഷ്ടമായത് വൻതുക, കടം വീട്ടാൻ അവധിക്ക് നാട്ടിലെത്തി മാല കവര്‍ച്ച; സൈനികൻ അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox