24.6 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു
Uncategorized

ഡോക്ടർമാർ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു

ഇരിട്ടി: ഡോക്ടർമാർ നിരന്തരം അക്രമിക്കപ്പെടുന്നതിൽ പ്രതിഷേധിച്ച് 17 ന് വെള്ളിയാഴ്ച ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരളാ ഘടകത്തിന്റെ നേതൃത്വത്തിൽ രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ നടക്കുന്ന മെഡിക്കൽ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മേഖലയിലെ ഡോക്ടർമാർ ഇരിട്ടിയിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. ഇനിയൊരു ആരോഗ്യപ്രവർത്തകനും അക്രമിക്കപ്പെടരുത്, അണിചേരാം നമുക്കൊന്നായ് എന്ന മുദ്രാവാക്യമുയർത്തി ഐ എം എ ഇരിട്ടി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഷേധത്തിന് യൂണിറ്റ് പ്രസിഡന്റ് ഡോ .രമേഷ് ഹരിഹരൻ, സിക്രട്ടറി രഞ്ജിത്ത് മാത്യു, സീനിയർ മെമ്പർ ഡോ. പി.വി. നായർ, ഡോ. ഇ.കെ. സൈനുദ്ദീൻ എന്നിവർ നേതൃത്വം നൽകി.

Related posts

കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ കെഎസ്ആർടിസി ബസിൽ കടത്തുകയായിരുന്ന ലഹരി ഗുളിക പിടികൂടി

Aswathi Kottiyoor

കോവിഡ് ബാധിച്ചു മരണമടഞ്ഞ മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ കെ.പി. സുനിലിനെ നാലാം ചരമ വാർഷികദിനത്തിൽ അനുസ്മരിച്ചു

Aswathi Kottiyoor

വടകരയിൽ 10 വയസുകാരിയെ വീട്ടിലെത്തിച്ച് പീഡനം, മിഠായിക്ക് 10 രൂപ നൽകി ഭീഷണിപ്പെടുത്തി പറഞ്ഞുവിട്ടു,

Aswathi Kottiyoor
WordPress Image Lightbox