24.4 C
Iritty, IN
October 4, 2024
  • Home
  • Uncategorized
  • ചൂടിന് നേരിയ ആശ്വാസം; 10 ജില്ലകളിൽ ഇന്നലെ വേനൽ മഴയെത്തി: ഇന്നും മഴ സാധ്യത
Uncategorized

ചൂടിന് നേരിയ ആശ്വാസം; 10 ജില്ലകളിൽ ഇന്നലെ വേനൽ മഴയെത്തി: ഇന്നും മഴ സാധ്യത


കോട്ടയം∙ ചൂടിന് നേരിയ ആശ്വാസം നൽകി കോട്ടയം നഗരത്തിൽ ഇന്നലെ വൈകിട്ട് വേനൽ മഴയെത്തി. ഒന്നര മണിക്കൂറിനിടയിൽ 7 മില്ലിമീറ്റർ മഴയാണ് നഗരത്തിൽ പെയ്തത്. രാജ്യത്തെ ഏറ്റവും ചൂടു കൂടിയ പ്രദേശങ്ങളിലൊന്നാണ് കോട്ടയം. കഴിഞ്ഞ ദിവസങ്ങളിൽ ചൂട് 39.8 ഡിഗ്രി സെൽഷ്യസ് വരെ എത്തിയിരുന്നു.
ജില്ലയിലെ വിവിധ പ്രദേശങ്ങളിലും മഴ ലഭിച്ചു. പൂഞ്ഞാർ : 14.5 മില്ലിമീറ്റർ, കുമരകം : 6.5 മി.മീ, വടവാതൂർ : 3.0 മി.മീ എന്നിങ്ങനെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽ രേഖപ്പെടുത്തി.
ഇന്നലെ വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലും വേനൽ മഴ ലഭിച്ചു. എറണാകുളം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്നലെ ലഭിച്ച മഴ. കളമശേരി : 29.0 മില്ലീമീറ്റർ, നേര്യമംഗലം : 24.0, ഓടക്കാലി : 17.0, മട്ടാഞ്ചേരി : 7.0, പള്ളുരുത്തി : 4.0, ചൂണ്ടി : 10.5, കൂത്താട്ടുകുളം : 9.0.
ഇന്ന് വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം , തിരുവനന്തപുരം ജില്ലകളിൽ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ.

Related posts

പെരുമാറ്റചട്ട ലംഘനം: എൽഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് കാരണംകാണിക്കല്‍ നോട്ടീസ്, 48 മണിക്കൂറിൽ മറുപടിയില്ലെങ്കിൽ നടപടി

Aswathi Kottiyoor

ബാലരാമപുരം–വിഴിഞ്ഞം റെയിൽപാത പണി ജനുവരിയിൽ; 42 മാസത്തിനുള്ളിൽ പൂർത്തിയാക്കും

Aswathi Kottiyoor

ഗുജറാത്തിൽ 3300 കിലോ മയക്കുമരുന്നുമായി പാക് സംഘം പിടിയിൽ

Aswathi Kottiyoor
WordPress Image Lightbox